ചന്ദ്രബാബു നായിഡുവിന്റെ മകനും അഴിമതിക്കേസിൽ പ്രതി ; കേസ് ഇന്നര്‍ റിംഗ് റോഡ് അഴിമതിയിൽ.
അമരാവതി: അഴിമതിക്കേസില്‍ ടിഡിപി ചെയര്‍മാനും ആന്ധ്ര പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷിനെ പ്രതിചേര്‍ത്തു.അമരാവതി ഇന്നര്‍ റിംഗ് റോഡ് അഴിമതിക്കേസിലാണ് ലോകേഷിനെ 14-ാം പ്രതിയാക്കിയത്. ലോകേഷിനെ പ്രതി ചേര്‍ത്തതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ടിഡിപി ആരോപിച്ചു. അടുത്ത മേയില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടിഡിപിയുടെ രണ്ട് പ്രധാന നേതാക്കള്‍ അഴിമതിക്കേസില്‍ പ്രതികളായത്. ആന്ധ്രാ സ്‌കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പറേഷന്‍ ഫണ്ട് അഴിമതിക്കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡു നിലവില്‍ ജയിലിലാണ്.ഈ മാസം 10നാണ് നായിഡുവിനെ…

