മുഹമ്മദ് ബാസൂമിനെതിരിച്ചു കൊണ്ടു വരാനുള്ള നയതന്ത്ര നീക്കം പാളി.

നിയാമി: നൈജറില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്‌ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദര്‍ശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു. പട്ടാള ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങള്‍ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ കൂടിക്കാഴ്ച…

Read Full News

നെറ്റ്‌വർക്ക് ബിസിനസുകൾക്ക് പൂട്ട് വീഴുന്നു.

തിരുവനന്തപുരം:മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാര്‍ഗ്ഗരേഖയായി .ഡയറക്റ്റ് സെല്ലിംഗ് കമ്ബനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പന ശൃംഖലയില്‍…

Read Full News

ഫിയറ്റ് വീണ്ടും ഇന്ത്യയിലേക്ക് .

മുംബൈ:ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്ബനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഫിയറ്റ് ക്രൈസ്‌ലര്‍ ഗ്രൂപ് അവസാനിപ്പിച്ചത്.2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്‌എ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി. 2026ല്‍ പുറത്തിറങ്ങുന്ന അടുത്ത തലമുറ ജീപ്പ് കോംപാസും പുതുതലമുറ സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക്…

Read Full News

മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി സ്വർണ്ണ കിരീടം സമർപ്പിക്കും.

ചെന്നൈ:ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്വര്‍ണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവും സമര്‍പ്പിക്കും.കോയമ്ബത്തൂര്‍ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തില്‍ നിന്നു വാങ്ങിയിരുന്നു. മുൻപ് പല തവണ ദുര്‍ഗ സ്റ്റാലിൻ ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ട്.ഇതിനു പുറമെ ക്ഷേത്രത്തില്‍ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികള്‍ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവര്‍ വഴിപാടായി സമര്‍പ്പിക്കും. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഇന്ന് വൈകിട്ട് ഗുരുവായൂരിലെത്തിക്കും.

Read Full News

കൊളംബിയൻ ഡോൺ ; ഉസുഗക്ക് 45 വർഷത്തെ തടവ് ശിക്ഷ.

ന്യൂയോര്‍ക്ക്: രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്‌റോ ആന്‍റോണിയോ ഉസുഗ‌ എന്ന ഓടോനിയലിനെ യുഎസ് കോടതി 45 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗള്‍ഫ് കാര്‍ട്ടല്‍ സംഘത്തിന്‍റെ തലവനായിരുന്നു ഉസുഗ.”ഒറ്റോണിയൽ ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കടത്തൽ സംഘടനകളിലൊന്നിനെ നയിച്ചു, അവിടെ അദ്ദേഹം അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കയറ്റുമതി ചെയ്യാൻ നിർദ്ദേശിച്ചു, കൊളംബിയൻ നിയമപാലകരെയും സൈനിക ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും നിഷ്കരുണം വധിക്കാൻ ഉത്തരവിട്ടു,” യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.”അമേരിക്കൻ ജനതയെ ദ്രോഹിക്കുന്ന…

Read Full News

സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര ; കടന്നുപോയത് മലയാളികൾക്ക് ഓർത്ത് ചിരിക്കാനും ചിന്തിക്കാനും ഒരു പാട് സിനിമകൾ സമ്മാനിച്ചിട്ട്.

കൊച്ചി: ചിരിയില്‍ ഒളിപ്പിച്ച ജീവിത മൂല്യങ്ങളുമായി ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്(63)അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മലയാളികള്‍.സംസ്‌കാര ചടങ്ങുകള്‍ വൈകിട്ടാണ്. ഇപ്പോള്‍ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പന്ത്രണ്ട് മണിവരെയാണ് കൊച്ചിയിലെ ജനങ്ങള്‍ക്കും സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതു ദര്‍ശനത്തിന് വെക്കുക. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 6 മണിക്ക് എറണാകുളം സെൻട്രല്‍ ജുമ മസ്ജിദിലാണ് ഖബറടക്കം.മമ്മൂട്ടി, ഫാസില്‍,ഫഹദ് ഫാസില്‍, ജയറാം, ടോവിനോ, മണിയൻ…

Read Full News

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണവുമായി സിഎംആർഎൽ .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് മാസപ്പടി നൽകിയിരുന്നതായി ആരോപണം.കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്ബനി പണം നല്‍കിയെന്നാണ്‌ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും വീണയുടെ കമ്ബനിക്കും പണം നല്‍കിയിരുന്നതെന്നാണ്റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎംആര്‍എല്‍ വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്ബനിയായ എക്സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ്…

Read Full News

നിറപുത്തരി നെൽക്കതിർ രഥഘോഷ യാത്രയ്ക്ക് കല്ലേലി കാവിൽ വരവേൽപ്പ് നൽകി

കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ്പ് നൽകി. നിറപുത്തരിയ്ക്ക് ഉള്ള നെൽക്കതിരുകൾ തിരു സന്നിധിയിൽ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടുത്തെ വയലുകളിൽ നിറ പുത്തരിയ്ക്കു വേണ്ടിയാണ് നാഗ രാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻ കോവിൽ സുരേഷ് ബാബു, കറുപ്പ സ്വാമി കോവിൽ…

Read Full News

അസം റൈഫിൾ സ്റ്റേറ്റ് വിടണം ; അഭ്യർഥനയുമായി മണിപ്പൂർ ബി ജെ പി.

ഇംഫാല്‍: ആസാം റൈഫിള്‍സിനെ മണിപ്പുരില്‍നിന്നു പിൻവലിക്കണമെന്നു സംസ്ഥാന ബിജെപി യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.ആസാം റൈഫിള്‍സിനു പകരം മറ്റേതെങ്കിലും പാരാമിലിട്ടറി സംഘത്തെ സംസ്ഥാനത്തു നിയോഗിക്കണമെന്നു പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. മണിപ്പുര്‍ കലാപം ആരംഭിച്ച ദിവസം മുതല്‍ നിഷ്പക്ഷത പുലര്‍ത്തുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ആസാം റൈഫിള്‍സ് പരാജയപ്പെട്ടുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയും ഉപാധ്യക്ഷൻ ചിദാനന്ദയും ഒപ്പിട്ട നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Read Full News

ഡൽഹി ബിൽ; ബിജെഡിയെ നിർത്തി പൊരിച്ച് ഇന്ത്യ.

ന്യൂഡൽഹി:2023ലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ രാജ്യസഭയിൽ ശക്തമായ ചർച്ചയ്ക്ക് ശേഷം പാസാക്കി. ചർച്ചയ്ക്കിടെ ബിജെപിക്ക് പകരം ബിജു ജനതാദൾ (ബിജെഡി) ആയിരുന്നു പ്രതിപക്ഷത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന് ഇരയായത്.ബിജെഡി അവിശ്വാസ പ്രമേയത്തെ എതിർക്കുകയും ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിയെ പ്രതിപക്ഷ അംഗങ്ങൾ അതിന്റെ ‘സമദൂര നയ’ത്തിന്റെ പേരിൽ പരിഹസിച്ചു, അതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അകലം പാലിക്കുമെന്ന് പാർട്ടി എപ്പോഴും അവകാശപ്പെടുന്നു.ബിജെഡി അവിശ്വാസ പ്രമേയത്തെ എതിർക്കുകയും ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. നവീൻ…

Read Full News