അഫ്ഗാനിസ്ഥാനിൽ അംബാസഡറെ നിയമിച്ച് ചൈന ;സ്ഥാനപതിയെ നിയമിക്കുന്ന ആദ്യ വിദേശ രാജ്യം .
കാബൂൾ :അഫ്ഗാനിസ്ഥാനില്‍ അംബാസഡറെ നിയമിച്ച് ചൈന. 2021ല്‍ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് അഫ്ഗാനില്‍ ഒരു വിദേശ രാജ്യം സ്ഥിരം പ്രതിനിധിയെ നിയമിക്കുന്നത്.ചൈനീസ് അംബാസഡറായി നിയമിതനായ ഷാവോ ഷെംഗ് ഇന്നലെ താലിബാൻ പ്രധാനമന്ത്രി മുല്ലാ ഹസൻ അഖുന്ദിനെ കണ്ട് അധികാരപത്രം സമര്‍പ്പിച്ചു. അഫ്ഗാൻ – ചൈന ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഷാവോ പറഞ്ഞു.”അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് ഒരു ചടങ്ങിനിടെ അഫ്ഗാനിസ്ഥാനിലെ പുതിയ ചൈനീസ് അംബാസഡർ മിസ്റ്റർ…

