ഇസ്രായേലിന്റെബോംബ് ആക്രമണത്തിൽ ഹമാസ് വനിത നേതാവ് ഉൾപ്പെടെ രണ്ട് ഉന്നതർ കൊല്ലപ്പെട്ടു.

ജെറുസലേം:തെക്കൻ ഗസ്സയിലെ പട്ടണങ്ങളിലും ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഖാൻ യൂനിസ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റാഫ അതിര്‍ത്തിയില്‍ മുതിര്‍ന്ന ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ ഭൂഗര്‍ഭതാവളങ്ങളും രഹസ്യാന്വേഷണകേന്ദ്രങ്ങളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകര്‍ത്തു. ബുധനാഴ്ച ഇസ്രയേലിലേക്ക് ഹമാസും ഷെല്ലാക്രമണം നടത്തി.ഹമാസിന്റെ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് തലവൻ ജെഹാദ് ഹൈസനെയും കുടുംബത്തെയും ഇസ്രയേല്‍ വധിച്ചു. ഗസ്സ സിറ്റിയിലെ ഇയാളുടെ വീട് ബോംബിട്ട്…

Read Full News

ഹമാസിനെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ പോസ്റ്റ് .

ന്യൂഡൽഹി:’നിരപരാധികളായ ഇസ്രായേലികളെ കൊന്ന ഹമാസിന്റെ നടപടി അപലപനീയം’; രാഹുല്‍ ഗാന്ധി. ഇസ്രായേല്‍-ഫലസതീൻ സംഘര്‍ഷത്തില്‍ അപലപിച്ച്‌ രാഹുല്‍ ഗാന്ധി. ഗസ്സയിലെ കൂട്ടകുരുതിയതെയും ഹമാസ് ആക്രമണത്തെയും രാഹുല്‍ കുറ്റപ്പെടുത്തി.കുട്ടികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്. ഭക്ഷണം വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മാനവരാശിക്കെതിരായ കുറ്റം. നിരപരാധികളായ ഇസ്രായേലികളെ കൊന്നതും ബന്ദികളാക്കിയതും കുറ്റകരമാണെന്നും ഫലസതീൻ ഇസ്രായേല്‍ സംഘര്‍ഷത്തിന് അറുതിയാകണമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Read Full News

തിരുവല്ല അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ ബ്രാഞ്ച് മാനേജർ അറസ്‌റ്റിൽ.

നിക്ഷേപക അറിയാതെ അവരുടെ പണം തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത ഹരിദാസാണ് പിടിയിലായത്. മതിൽ ഭാഗം സ്വദേശിയായ നിക്ഷേപയുടെ അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയാണ് പ്രീത വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയത്.കേസിൽ പ്രീതാ ഹരിദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം നാലിന് ഹൈക്കോടതി തള്ളിയിരുന്നു. പതിനേഴാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാനും കോടതി ഇവരോട് നിർദ്ദേശിച്ചിരുന്നു. തിരുവല്ല മതിൽഭാഗം സ്വദേശിനി…

Read Full News

തമിഴ്‌നാട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 60 കോടി രൂപയുടെ പണവും സ്വർണവും കണ്ടെടുത്തു.

  ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായും, സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. 32 കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും 28 കോടി രൂപയുടെ സ്വർണവും കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച  പരിശോധനയിൽ ഇതുവരെ 60 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.  തമിഴ്നാട്ടിലും പുതുച്ചേരിലുമായി ഏകദേശം നൂറോളം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത് ഡിസ്റ്റിലറി, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയ മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. റെയ്ഡിൽ…

Read Full News

എം വി എ സഖ്യത്തിന്റെ സീറ്റ് വിഭജനം ഉടൻ ;പവാർ .

മുംബൈ:2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിലെ കക്ഷികൾക്ക്  ഇടയിലെ സീറ്റ് വിഭജനത്തിൽ ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എൻസിപി അധ്യക്ഷന്‍ ശരദ് പവാര്‍. പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, കോണ്‍ഗ്രസ് എന്നിവയാണ് മഹാ വികാസ് അഘാഡി സഖ്യത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍. ഈ മൂന്ന് പാര്‍ട്ടികളും, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ ഭാഗംകൂടിയാണ്. മഹാരാഷ്ട്രയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളായ കോലാപ്പൂര്‍, ഹത്കനാംഗ്ലെ, റേവര്‍, ബാരാമതി, ഷിരൂര്‍, സത്താറ, മാധ എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ…

Read Full News

മാസങ്ങൾക്ക് ശേഷം മണിപ്പൂരിൽ മന്ത്രിസഭ യോഗം ചേർന്നു;കുക്കി മന്ത്രിമാർ യോഗം ബഹിഷ്കരിച്ചു.

മണിപ്പൂരിൽ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ബുധനാഴ്ച ഉഖ്രുൽ ജില്ലയിലായിരുന്നു യോഗം. ഈ നിർണായക കാബിനറ്റ് യോഗത്തിൽ കുക്കി മന്ത്രിമാരായ നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്പ് എന്നിവർ പങ്കെടുത്തില്ല. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് അവരുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 12  ബിജെപി  കൗൺസിൽ മന്ത്രിമാരാണുള്ളത്. 10 കുക്കി എംഎൽഎമാർ ഉൾപ്പെടെ 60 അംഗങ്ങളാണ് മണിപ്പൂർനിയമസഭയിലുള്ളത്.  മന്ത്രിസഭ യോഗത്തിൽ…

Read Full News

തെലങ്കാന തിരഞ്ഞെടുപ്പ് ;പ്രചരണത്തിന് തുടക്കമിട്ട് രാഹുലും പ്രിയങ്കയും .

തെലുങ്കാന: കോണ്‍ഗ്രസ് വിജയപ്രതീക്ഷയര്‍പ്പിക്കുന്ന തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ  വിജയഭേരി യാത്ര എന്നു പേരിട്ട ബസ് യാത്രയടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് സ്റ്റേറ്റ് കോൺഗ്രസ് ആസൂത്രണംചെയ്തത്. ബുധനാഴ്ച ഉച്ചക്കുശേഷം ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരുവരും ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലെത്തിയത്. മുളുഗുവിലേക്ക് ഹെലികോപ്ടറിലാണ് വന്നത്. മുളുഗുവിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തില്‍ രാഹുലും പ്രിയങ്കയും ദര്‍ശനം നടത്തി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇരുവരും പൂജിച്ചു. യുനസ്കോയുടെ പൈതൃകപട്ടികയിലുള്ള രാമപ്പ ക്ഷേത്രത്തിലെ അധികാരികള്‍…

Read Full News

ശബരിമലയിൽ അലങ്കരിച്ച വാഹനങ്ങൾക്ക് വിലക്ക്

എറണാകുളം: മണ്ഡല കാലത്ത് ശബരിമലയില്‍ അലങ്കരിച്ച വാഹനങ്ങള്‍ക്കുള്ള വിലക്ക് നടപ്പാക്കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ലെന്നും അത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ ബോര്‍ഡ് വച്ച്‌ വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് നേരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ പൂക്കളും മറ്റും വച്ച്‌ അലങ്കരിച്ചാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കൂടാതെ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും മുൻ ഉത്തരവിലെ…

Read Full News

ആശുപത്രി ആക്രമണം ;പ്രതികരിച്ച് ലോക നേതാക്കൾ .

പാരീസ്: ഗസ്സയിലെ ആശുപത്രിക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ആശുപത്രികളും സിവിലിയൻമാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ”ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയൻസിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അല്‍-അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാൻസ് അപലപിക്കുന്നു. ഞങ്ങള്‍ ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പമാണ്”-മാക്രോണ്‍ എക്‌സില്‍ കുറിച്ചു. ഇന്നലെയാണ് അല്‍-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 500ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ…

Read Full News

ഗാസയിൽ ആശുപത്രി കെട്ടിടത്തിൽ ബോംബ് ആക്രമണം; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.

ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്‍റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്ന തീവ്രവാദി സംഘടനയുടെ മിസ്‌ഫയർ ആക്രമണമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു,ആശുപത്രിക്ക് നേരെ ഉപയോഗിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍ തങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേലിന്‍റെ വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് തൊടുത്തുവിട്ട…

Read Full News