വിനേഷ് ഫോഗട്ടിനെതിരെ കവിത ദലാല്‍;എഎപിയുടെ നാലാം പട്ടിക പുറത്ത്.

ഹരിയാന:എഎപി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാർത്ഥി പട്ടിക ബുധനാഴ്ച പുറത്തിറക്കി, അതില്‍ 21 പേരുകള്‍ കൂടി ചേർത്തു.ഇതോടെ പ്രഖ്യാപിത സ്ഥാനാർത്ഥികളുടെ എണ്ണം 61 ആയി. ശ്രദ്ധേയമായ എൻട്രികളില്‍ മുൻ ഗുസ്തി താരം കവിത ദലാല്‍ ഉള്‍പ്പെടുന്നു, അവർ ഒളിമ്ബിക് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ജൂലാന സീറ്റിലേക്ക് വെല്ലുവിളിക്കും.പൈലറ്റായ ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെ ജുലാനയിൽ നിന്നുള്ള നോമിനിയായി ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു . 90 സീറ്റുകളുള്ള ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 5 ന് ഷെഡ്യൂള്‍…

Read Full News

രാഹുൽ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ പതിവാക്കുന്നു ;അമിത് ഷാ.

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. യു.എസ്. സന്ദർശനത്തിനിടെ രാഹുല്‍ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയില്‍ യു.എസ്. സന്ദർശനവേളയില്‍ രാഹുല്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സ് പ്ലാറ്റ് ഫോമില്‍ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്….

Read Full News

എംകെ സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനം;2600 കോടിയുടെ നിക്ഷേപ നേട്ടം.

ചെന്നൈ:മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ അമേരിക്കൻ സന്ദർശനത്തിനിടെ അമേരിക്കൻ കമ്പനികളുമായി 2,600 കോടി രൂപയുടെ നിക്ഷേപ കരാറുകൾ ഉറപ്പിച്ചതായി തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. സംസ്ഥാനത്തിൻ്റെ വ്യാവസായിക-സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കരാറുകൾ സെപ്തംബർ 9 ന് ചിക്കാഗോയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഇലക്‌ട്രോണിക്‌സ് നിർമ്മാണ സേവനങ്ങളിലെ ആഗോള തലവനായ ജാബിലുമായും ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ഓട്ടോമേഷൻ കമ്പനികളിലൊന്നായ റോക്ക്‌വെൽ ഓട്ടോമേഷനുമായും ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഈ കരാറുകൾ 2,666 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും 5,365 തൊഴിലവസരങ്ങൾ…

Read Full News

ഹരിയാന ബിജെപിയിൽ വൻ കൊഴിഞ്ഞു പോക്ക്.

ചണ്ഡിഗഡ്:നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ തർക്കം രൂക്ഷമായ ഹരിയാണ ബി.ജെ.പി.യില്‍ നോതാക്കളുടെ രാജി തുടരുന്നു.സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ജി.എല്‍.ശർമ രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. 250 പാർട്ടി ഭാരവാഹികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം. ഹരിയാണ ക്ഷീരവികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ.മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകനും ബി.ജെ.പി നേതാവുമായ ആദിത്യ ദേവിലാല്‍ ആണ് പാർട്ടിവിട്ട മറ്റൊരു പ്രമുഖൻ. ലോക്ദളിലാണ് അദ്ദേഹം ചേക്കേറിയത്. ഹരിയാണ മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം ആദിത്യ അടുത്തിടെ രാജിവെച്ചിരുന്നു. സിർസ…

Read Full News

പാക്ക് അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ; നിരവധി മരണം.

കാബൂൾ :അഫ്ഗാൻ- പാക് അതിർത്തിയില്‍ ഇരു വിഭാഗം സൈനികർക്ക് തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 8 അഫ്ഗാൻ താലിബാൻ സൈനികർ കൊല്ലപ്പെട്ടു.16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. താലിബാൻ സൈനികരാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ പാകിസ്താന്റെ സൈനിക ക്യാമ്ബുകള്‍ക്ക് നേരെ താലിബാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാകിസ്താൻ സൈന്യവും തിരിച്ച്‌ ആക്രമിച്ചു. ഇതിലാണ് താലിബാൻ സൈനികർ കൊല്ലപ്പെട്ടത്.താലിബാൻ കമാൻഡർമാരായ ഖാലില്‍, ജാൻ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്….

Read Full News

ഇന്ത്യ പിടിച്ചടക്കുമെന്ന് ബംഗ്ലാ ഭീകരൻ; കൊടുംഭീകരനെ തുറന്നു വിട്ടത് മൂന്നാഴ്ച മുൻപ്.

ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേർപെടുത്താനുള്ള പദ്ധതിയുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭീകരൻ മുഹമ്മദ് ജാസിമുദ്ദീൻ റഹ്മാനി.മൂന്നാഴ്ച മുൻപാണ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ റഹ്മാനിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് . ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക് ഭീകരരുടെ സഹായവവും അൻസറുല്ല ബംഗ്ലാ ടീം (എബിടി) നേതാവായ റഹ്മാനി തേടിയിട്ടുണ്ട്. ‘അല്‍ ഖ്വയ്ദ’ ഭീകര സംഘടനയുടെ പിന്തുണക്കാരനായ റഹ്മാനി ഖാലിസ്ഥാനികളുടെ സഹായത്തോടെ ഇന്ത്യയെ തകർക്കുമെന്നാണ് പറഞ്ഞിരുന്നത് . മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ…

Read Full News

വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്ക്.

ന്യൂഡൽഹി :ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്ബ്യന്‍മാരായ വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേരുംവിനേഷ് ഫോഗട്ട് ഹരിയാനയിലെ ജുലാന സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജനനായക് ജന്‍താ പാര്‍ട്ടിയുടെ അമര്‍ജീത് ധന്‍ഡയാണ് ഇവിടുത്തെ എം എല്‍ എ. സെപ്റ്റംബര്‍ നാലിന് ഇരു ഗുസ്തിതാരങ്ങളും രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍…

Read Full News

ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെന്റിന് ഭീഷണി; പിന്തുണ പിൻവലിച്ച് ഇന്ത്യ വിരുദ്ധ സിഖ് പാർട്ടി.

ടൊറണ്ടോ :കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനെ തിരിച്ചടി.സിക്ക് സംഘടനയുടെ പിന്തുണയാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് നഷ്ടമായത് .എന്നും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത സംഘടനയാണ് ജസ്റ്റിൻ ക്രൂഡോയുടെ ന്യൂനപക്ഷ ഗവൺമെന്റിന് പിന്തുണച്ചിരുന്നത്.ഇന്നലെയാണ് ജസ്റ്റിൻ നയിക്കുന്ന ന്യൂനപക്ഷ ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. ഭരണം തുടരുമെന്നും സാമൂഹിക പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട്, ഇടതുപക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് 2022 ലാണ് ട്രൂഡോയുടെ പാർട്ടിയുമായി കരാർ ഉണ്ടാക്കിയത്. 2025 ഒക്ടോബർ അവസാനത്തോടെ…

Read Full News

അപരാജിത ബിൽ അവതരിപ്പിച്ച് മമത ; പ്രതിഷേധിച്ച് ബി ജെ പി .

കൊൽക്കത്ത:ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആൻഡ് ചൈല്‍ഡ് ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിച്ചു.അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു. അപരാജിത വുമണ്‍ ആൻഡ് ചൈല്‍ഡ് വെസ്റ്റ് ബെംഗാള്‍ ക്രിമിനല്‍ ലോ അമൻഡ്മെന്‍റ് ബില്‍ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്.യുവഡോക്ടറുടെ…

Read Full News

ജയിൽ ചാടാൻ തിരക്ക്; നൂറിലേറെ മരണം.

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.“പരിക്കേറ്റ 59 പേരെ സർക്കാർ പരിചരിക്കുന്നു, അതുപോലെ തന്നെ ചില സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളും ഉണ്ട്,” അദ്ദേഹം പറഞ്ഞു, ജയിലിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചു. ബലാത്സംഗ സംഭവങ്ങളെ കുറിച്ച് അദ്ദേഹം…

Read Full News