ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.

അമൃത്സർ :നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. മറ്റ് ഖലിസ്ഥാൻ അനുകൂല നേതാക്കളുടെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. സിഖുകള്‍ക്ക്…

Read Full News

ജെ ഡി എസ് കേരള ഘടകം ഇടത് മുന്നണിക്ക് ഒപ്പം തന്നെ;മാത്യു ടി തോമസ് .

ജെ ഡി എസ് കേരള ഘടകം ഇടത് മുന്നണിക്ക് ഒപ്പം തന്നെ;മാത്യു ടി തോമസ് . തിരുവനന്തപുരം :ദേശീയ രാഷ്ട്രീയത്തിൽ ജെഡിഎസ് എൻഡിഎയിൽ ഔദ്യോഗികമായി ചേർന്നു. എന്നാൽ, എൻഡിഎയ്ക്കൊപ്പം ചേരാനില്ലെന്നു  ജനതാദൾ എസ് (ജെഡിഎസ്) കേരളഘടകം വ്യക്തമാക്കി. അടുത്ത മാസം 7ന് സംസ്ഥാന കമ്മിറ്റി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ജെഡിഎസ് എൻഡിഎയിൽ ചേർന്നതായുള്ള…

Read Full News

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.

  ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതികളിൽ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വീണ്ടും അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെ അറസ്റ്റിലായ നാല് പേരെ കുടുംബാംഗങ്ങളോടൊപ്പം അയച്ചിരുന്നെന്നുംഎന്നാല്‍, നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്‍ കേഡറായ മൊയ്രംഗ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ‘എന്റെ ഭര്‍ത്താവിനെ 10 വര്‍ഷത്തിലേറെ…

Read Full News

നാഗോര്‍ണോ-കരാബാക് പ്രവിശ്യ അസർബൈജാൻ പിടിച്ചെടുത്തു.

രണ്ടുദിവസത്തെ രൂക്ഷമായ സൈനിക നടപടിയിലൂടെ അര്‍മേനിയൻ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നാഗോര്‍ണോ-കരാബാക് പ്രവിശ്യ പൂര്‍ണമായും പിടിച്ചെടുത്തതായി അസര്‍ബൈജാൻ പ്രഖ്യാപിച്ചു.അസര്‍ബൈജാൻ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. ആക്രമണത്തിൽ “കുറഞ്ഞത് 200 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു”, നഗോർണോ-കറാബക്ക് വിഘടനവാദി നേതാവായ ഗെഗാം സ്റ്റെപാൻയൻ പറഞ്ഞു.ആർമേനിയ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ്, അസർബൈജാനിൽ കൂടുതൽ ഉള്ളത് മുസ്ലിം ജനതയു. വിഷയത്തില്‍ യുഎൻ രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ അസര്‍ബൈജാൻ വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറാമോവും നാഗോര്‍ണോ പ്രദേശത്തിന്‍റെ പൂര്‍ണ…

Read Full News

മുസ്ലിം എംപിക്കെതിരെ മോശം പരാമർശം ; പ്രതിഷേധം ശക്തം.

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ കടുത്ത മോശം പരാമര്‍ശം നടത്തി ബിജെപി എം.പി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തില്‍ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ലോക്‌സഭയില്‍ ചന്ദ്രയാൻ-3 ചര്‍ച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവര്‍ ചിരിക്കുന്നുമുണ്ട്. സംഭവത്തില്‍ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിര്‍ള തന്റെ അതൃപ്‌തി അറിയിച്ചു….

Read Full News

മലയാളികൾക്കെതിരെ തെലുങ്കാനയിൽ യുഎപിഎ കേസ് .

ഹൈദരാബാദ്: മലയാളി മാധ്യമപ്രവർത്തകനടക്കമുള്ള മലയാളികൾക്കെതിരെയാണ് തെലങ്കാന പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മലബാർ ജേർണൽ ചീഫ് എഡിറ്ററുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത. കെ.മുരളി (അജിത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് ലിസ്റ്റിലെ മലയാളികൾ.യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ ഉന്നത…

Read Full News

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വധിച്ച കേസ്; പ്രതിയെ വെടിവച്ച് കൊന്നു.

ലഖ്നൗ:ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച്‌ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പോലീസിന്റെയും ലഖ്നൗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന രണ്ട് പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ്…

Read Full News

എസ് എഫ് ജെ ഭീഷണി തള്ളി കനേഡിയൻ മന്ത്രിമാരും .

ടൊറന്റോ:ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്‌സ് ഫോർ ജസ്റ്റീസ്(എസ്‌എഫ്‌ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ.എസ്‌എഫ്‌ജെയുടെ ആഹ്വാനത്തെ അപലപിച്ച്‌ പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു. എസ്‌എഫ്ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച്‌ കാബിനറ്റ് അംഗം ഹര്‍ജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും കാനഡയില്‍ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും…

Read Full News

വനിത സംവരണ ബിൽ രാജ്യ സഭയും കടന്നു.

ന്യൂഡൽഹി:ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള സുപ്രധാന ബില്ലിന് രാജ്യസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 128-ാം ഭരണഘടനാ ഭേദഗതി ബിൽ ബുധനാഴ്ച ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. രാജ്യസഭയുടെ അംഗീകാരത്തോടെ സുപ്രധാനമായ ബിൽ പാർലമെന്റ് പാസാക്കി. വനിതാ ക്വാട്ട ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണെന്ന് വിശേഷിപ്പിച്ചു. നാരി ശക്തി വന്ദൻ അധീനത്തിന് വോട്ട് ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും അദ്ദേഹം നന്ദി…

Read Full News