അടുത്ത ഭീകരനും പടമായി;അജ്ഞാതൻറെ വിളയാട്ടത്തിൽ അന്തംവിട്ട് പാക്കിസ്ഥാൻ .
ന്യൂഡൽഹി:കുറച്ചുനാളുകളായി പാകിസ്ഥാൻ അജ്ഞാതൻ്റെ പിടിയിലാണ്. ഇന്ത്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച ഭീകരർ ഒന്നൊന്നായി അജ്ഞാതൻ്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വാർത്തകളാണ് ഇടതടവില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു പ്രധാന ശത്രു കൂടി പാകിസ്ഥാനിൽ അജ്ഞാതനാൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയായ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദിനെയാണ് കറാച്ചിയിൽ അജ്ഞാതർ കൊലപ്പെടുത്തിയത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് അദ്‌നാൻ അഹമ്മദ്. 2016ൽ പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഞ്ജലയായിരുന്നു. ഈ…

