പ്രമുഖ എഴുത്തുകാരി പി വത്സല അന്തരിച്ചു.

മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിെൻറ ലോകത്ത്…

Read More

കണ്ടല കള്ളപ്പണ കേസില്‍ സി പി ഐ നേതാവും മകനും അറസ്റ്റില്‍.

തിരുവനന്തപുരം: കണ്ടല കള്ളപ്പണ കേസില്‍ സി പി ഐ നേതാവും മകനും അറസ്റ്റില്‍. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് സി പി ഐ നേതാവ് ഭാസുരാംഗനേയും മകന്‍ അഖിലിനേയും അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.നേരത്തെ നവംബര്‍ 17ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാന്‍ ഇ ഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്….

Read More

ഈ ഡി റെയ്ഡ് ;കോൺഗ്രസ് സ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് കോടിയുടെ സ്വത്ത് പിടിച്ചെടുത്തു.

ന്യൂഡൽഹി:കോൺഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിലും യങ്‌ ഇന്ത്യൻസിലും ഇഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് റെയ്ഡ്. അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 2014ൽ ലഭിച്ച പരാതിയെ തുടർന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.കേസിൽ യങ് ഇന്ത്യൻ ഉൾപ്പെടെ ഏഴ് പ്രതികളുണ്ടെന്ന് ഡൽഹി കോടതി വിലയിരുത്തിയിരുന്നു. ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, സത്യസന്ധമല്ലാത്ത സ്വത്ത് വിനിയോഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതായും കണ്ടെത്തി.എജെഎല്ലിന്റെ നൂറുകണക്കിന്…

Read More

പ്രധാനമന്ത്രി ദുശ്ശകുനം ;രാഹുൽ ഗാന്ധി .

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകനം എന്ന് വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ:പ്രധാനമന്ത്രിയുടെ പ്രവേശനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ കാരണമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാഹുൽ ഈ പരാമർശം നടത്തിയത്. “നമ്മുടെ ആൺകുട്ടികൾ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകനം അവരെ തോൽപ്പിച്ചു.”- രാഹുൽ പറഞ്ഞു. തന്റെ പഴയ പ്രസംഗങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി, അവരുടെ വികസനത്തിനായി…

Read More

പൂർവ്വ വിദ്യാർത്ഥി തോക്കുമായി ക്ലാസ്സിൽ ;തൻ്റെ ഭാവി നശിപ്പിച്ച സ്കൂൾ എന്ന് പ്രതി.

തൃശ്ശൂര്‍: സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലാണ് പൂര്‍വ വിദ്യാര്‍ത്ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായെത്തി വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.യുവാവ് സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവക്കുകയായിരുന്നു. പിന്നീട് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇന്നു രാവിലെ പത്തോടെയാണ് സംഭവം. സ്‌കൂള്‍ കത്തിക്കുമെന്നും വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി. രണ്ട് അധ്യാപകരെ…

Read More

കരുവന്നൂർ ;സിപിഎം നേതാക്കൾക്കെതിരെ ഇ ഡിയിൽ പി ആർ അരവിന്ദാക്ഷൻ.

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാക്കള്‍ക്കെതിരെ പി ആര്‍ അരവിന്ദാക്ഷന്റെ മൊഴി. സി പി എം നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് ഇ ഡിയ്ക്ക് അരവിന്ദാക്ഷന്‍ മൊഴി നല്‍കി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇ ഡി സമര്‍പ്പിച്ച മൊഴിയുടെ വിശദാശംങ്ങളിലാണ് ഇക്കാര്യമുള്ളത്. സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നാണ് മൊഴി. ഇ പി ജയരാജനും പി സതീഷ് കുമാറിന് അടുത്ത ബന്ധമാണെന്നും 2016ല്‍ തിരുവനന്തപുരത്തും 2021ല്‍…

Read More

മുന്നണി മാറ്റമില്ല; സാദിഖലി ശിഹാബ് തങ്ങൾ

ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽനിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വയനാട് ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിർത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ്…

Read More

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിക്കുളള വിലക്ക് തുടരും.

ഡാക്ക:രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് സുപ്രീംകോടതി ശരിവെച്ചു.ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസൻ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിലക്ക് ശരിവെച്ചത്. ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുടെ പ്രധാന അഭിഭാഷകൻ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കോടതിയില്‍ ഹാജരായില്ല. വാദം കേള്‍ക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണരേഖ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മതനിരപേക്ഷ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് 2013 ല്‍…

Read More

കൃഷ്ണ ഗോദാവരി നദിപ്രദേശത്ത് ക്രൂഡ് ഓയില്‍  ഖനനം അടുത്ത ആഴ്ച തുടങ്ങും .

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) കൃഷ്ണ ഗോദാവരി നദിപ്രദേശത്ത് ക്രൂഡ് ഓയില്‍ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും.ആഴക്കടല്‍ പദ്ധതിയുടെ ഭാഗമായാണ്നീക്കം. പുതിയ നീക്കം രാജ്യത്തിന് പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കുന്നതാണ്. ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും പ്രകൃതി വാതകത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്നു. 2028-2030 ഓടെ പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവും ഒഎന്‍ജിസി പദ്ധതിയിടുന്നു. നിക്ഷേപം രണ്ട് വ്യത്യസ്ത…

Read More

സംവിധായകനും മുൻ ബിജെപി സഹയാത്രികനുമായ   രാമസിംഹൻ (അലി അക്ബര്‍ )സ്വന്തം ഒടിടി പ്ലാറ്റ്︋ഫോം ആരംഭിക്കുന്നു.

2024 ഫെബ്രുവരി മാസത്തോടെ ഒടിടി യാഥാര്‍ത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഒടിടി പ്ലാറ്റ്︋ഫോമിലെ ആദ്യ ചിത്രമായി രാമസിംഹൻ തന്നെ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരി മാസത്തോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഒടിടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കുന്നുണ്ട് എന്നും ഈ കാലതാമസം ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന ആലോചനയുണ്ടായിരുന്നു എന്നും രാമസിംഹൻ പറയുന്നു. അങ്ങനെ നിരവധി ചിന്തകള്‍ക്ക് ശേഷമാണ് സ്വന്തം ഒടിടി…

Read More