ജി 20. കനത്ത സുരക്ഷയിൽ ഡൽഹി ; ലോക നേതാക്കൾ എത്തിത്തുടങ്ങി.
ന്യൂഡൽഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിതുടങ്ങി.ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ…

