വൻ ഡാറ്റ ചോർച്ച ; ചോർന്നത് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ .
ന്യൂഡൽഹി:രാജ്യത്തെ 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്ത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണെന്നാണ് അവകാശവാദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാബേസില്‍ നിന്നാണ്വിവരങ്ങൾ ചോർന്നു എന്നാണ് കരുതുന്നത്. സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്.അതേസമയം ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം ഇപ്പോഴും അജ്ഞാതമാണ്. മോഷ്ടിച്ച വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന യൂസര്‍നെയിമിലുള്ള ഒരു…

