ഡൊമിനിക്ക് മാർട്ടിന് മാനസിക പ്രശ്നമില്ല;സ്വബോധത്തോടെയാണ് കൃത്യം ചെയ്തതെന്നും പോലീസ് .
എറണാകുളം :കളമശ്ശേരി ബോംബ് കേസ് പ്രതി ഡൊമിനിക് മാര്ട്ടിന് മാനസിക- ശാരീരിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് പൊലീസ് നീക്കം. ഇനി കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത് കൂടി പരിഗണിച്ചുള്ള ചോദ്യം ചെയ്യല്‍ രീതി പരീക്ഷിക്കാനാണ് സാധ്യത.അതേസമയം, പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതി ആരുമായൊക്കെ ബന്ധം പുലര്‍ത്തിയെന്ന് പരിശോധിക്കും. സ്ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ…

