പാർട്ടി മാറ്റം സജീവം; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് .
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളുടെ കൂറുമാറ്റം തുടരുന്നു. രാജസ്ഥാനില്‍ മുൻമന്ത്രി രാം ഗോപാല്‍ ഭൈരവും മുൻ എംഎല്‍എ അശോക് തൻവറും കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത് ഇന്നലെയാണ്.ഇരു നേതാക്കള്‍ക്കുമൊപ്പം ഒട്ടേറെ പ്രവര്‍ത്തകരും ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയുടെയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ രാജ്യവര്‍ധൻ സിംഗ് റാത്തോഡിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. രാജസ്ഥാനില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമാണെങ്കില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വക്താവ് പല്‍വായ് ശ്രവന്തിയാണ് ബിജെപിലേക്കു ചേക്കേറിയത്. ഔദ്യോഗിക പദവികളില്‍നിന്നു രാജിവച്ചതായി അവര്‍ ഇന്നലെ…

