യുവാവിന്റെ പേരിൽ 658 സിം കാർഡ്; അന്വേഷണവുമായി സുരക്ഷാ ഏജൻസികൾ .

അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയില്‍ ഒരാളുടെ പേരില്‍ 658 സിം കാര്‍ഡുകള്‍. ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാര്‍ഡുകളും രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ടൂള്‍കിറ്റ് ഉപയോഗിച്ച്‌ ഫില്‍ട്ടര്‍ ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എഎസ്‌ടിആര്‍…

Read Full News

പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകി’; രാഹുൽ ഗാന്ധിക്കെതിരെ വനിത എംപിമാരുടെ പരാതി

ന്യൂഡൽഹി:രാഹുൽ ഗാന്ധി സ്‌മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി എം.പിമാർ. പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി.’പ്രസംഗം കഴിഞ്ഞ് പോകുന്നതിന് മുമ്ബ് രാഹുല്‍ മോശമായി പെരുമാറി. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യമല്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്ബൊരിക്കലും കണ്ടിട്ടില്ല.’- സ്മൃതി ഇറാനി ആരോപിച്ചു. ബിജെപി വനിത എം പിമാർ രാഹുൽ ഗാന്ധിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിപ്രതിപക്ഷം…

Read Full News

നീലകണ്ഠ് ഗഞ്ചു വധക്കേസ്: അന്വേഷണത്തിൽ എസ്ഐഎ പൊതുജനസഹായം തേടി.

മൂന്ന് പതിറ്റാണ്ട് മുമ്പ് താഴ് വരയിൽ കൊല ചെയ്യപ്പെട്ട  റിട്ട: ജഡ്ജിയായ നീലകണ്ഠ് ഗഞ്ചുവിനെ കൊലപാതകമാണ് അന്വേഷിക്കുന്നത്. കൊലക്ക് പിന്നിലെ  ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിന് ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) പൊതുജനങ്ങളുടെ സഹായം തേടി. നീലകണ്ഠ് ഗഞ്ചു വധക്കേസിന്റെ വസ്തുതകളോ സാഹചര്യങ്ങളോ അറിയാവുന്ന എല്ലാ വ്യക്തികളോടും നേരിട്ടോ അല്ലാതെയോ നേരിട്ടോ അല്ലാതെയോ കേസിന്റെ അന്വേഷണത്തിൽ നേരിട്ടോ അല്ലാതെയോ സ്വാധീനം ചെലുത്തുന്ന സംഭവങ്ങളുടെ വിവരണം പങ്കുവയ്ക്കാൻ എസ്ഐഎ  അഭ്യർത്ഥിച്ചു. “അത്തരത്തിലുള്ള എല്ലാ വ്യക്തികളുടെയും ഐഡന്റിറ്റി…

Read Full News

സമുദ്രാതിർത്തി ലംഘനം; തമിഴ് മത്സ്യ തൊഴിലാളികൾ ശ്രീലങ്കൻ പിടിയിൽ.

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.തിങ്കളാഴ്ച മുല്ലത്തീവിന് സമീപം അലംപിലില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ടും പിടികൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Read Full News

അദാനിയെ കുറിച്ച്‌ പറയുന്നില്ല, പേടിക്കണ്ട”, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

ഡല്‍ഹി: തന്‍റെ യാത്ര അവസാനിച്ചിട്ടില്ലെന്നും യാത്ര തുടരുമെന്നും ഭാരത് ജോഡോ യാത്ര പരാമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.താൻ ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ നടന്നു. കടല്‍ത്തീരം മുതല്‍ കാശ്മീരിന്‍റെ മലനിരകള്‍ വരെ നടന്നു. ഭാരത് ജോഡോ യാത്ര നടത്തിയത് ഇന്ത്യയെ മനസ്സിലാക്കാനാണ്. ഇന്ത്യയെ മനസ്സിലാക്കാൻ താൻ യാത്ര തുടരും. ഭാരത്ജോഡോ യാത്രയില്‍ നിന്ന് നിരവധി പാഠങ്ങള്‍ താൻ പഠിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ ജയിലില്‍ പോകാനും താൻ തയ്യാറാണ്. ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്…

Read Full News

മുഹമ്മദ് ബാസൂമിനെതിരിച്ചു കൊണ്ടു വരാനുള്ള നയതന്ത്ര നീക്കം പാളി.

നിയാമി: നൈജറില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്‌ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദര്‍ശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു. പട്ടാള ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങള്‍ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ കൂടിക്കാഴ്ച…

Read Full News

നെറ്റ്‌വർക്ക് ബിസിനസുകൾക്ക് പൂട്ട് വീഴുന്നു.

തിരുവനന്തപുരം:മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാര്‍ഗ്ഗരേഖയായി .ഡയറക്റ്റ് സെല്ലിംഗ് കമ്ബനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പന ശൃംഖലയില്‍…

Read Full News

ഫിയറ്റ് വീണ്ടും ഇന്ത്യയിലേക്ക് .

മുംബൈ:ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്ബനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഫിയറ്റ് ക്രൈസ്‌ലര്‍ ഗ്രൂപ് അവസാനിപ്പിച്ചത്.2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്‌എ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി. 2026ല്‍ പുറത്തിറങ്ങുന്ന അടുത്ത തലമുറ ജീപ്പ് കോംപാസും പുതുതലമുറ സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക്…

Read Full News

മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി സ്വർണ്ണ കിരീടം സമർപ്പിക്കും.

ചെന്നൈ:ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്വര്‍ണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവും സമര്‍പ്പിക്കും.കോയമ്ബത്തൂര്‍ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തില്‍ നിന്നു വാങ്ങിയിരുന്നു. മുൻപ് പല തവണ ദുര്‍ഗ സ്റ്റാലിൻ ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ട്.ഇതിനു പുറമെ ക്ഷേത്രത്തില്‍ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികള്‍ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവര്‍ വഴിപാടായി സമര്‍പ്പിക്കും. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഇന്ന് വൈകിട്ട് ഗുരുവായൂരിലെത്തിക്കും.

Read Full News

കൊളംബിയൻ ഡോൺ ; ഉസുഗക്ക് 45 വർഷത്തെ തടവ് ശിക്ഷ.

ന്യൂയോര്‍ക്ക്: രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്‌റോ ആന്‍റോണിയോ ഉസുഗ‌ എന്ന ഓടോനിയലിനെ യുഎസ് കോടതി 45 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗള്‍ഫ് കാര്‍ട്ടല്‍ സംഘത്തിന്‍റെ തലവനായിരുന്നു ഉസുഗ.”ഒറ്റോണിയൽ ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കടത്തൽ സംഘടനകളിലൊന്നിനെ നയിച്ചു, അവിടെ അദ്ദേഹം അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കയറ്റുമതി ചെയ്യാൻ നിർദ്ദേശിച്ചു, കൊളംബിയൻ നിയമപാലകരെയും സൈനിക ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും നിഷ്കരുണം വധിക്കാൻ ഉത്തരവിട്ടു,” യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.”അമേരിക്കൻ ജനതയെ ദ്രോഹിക്കുന്ന…

Read Full News