കാശ്മീരിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
ജമ്മു :കാശ്മീരില്‍ ആയുധങ്ങളുമായി അഞ്ചു ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍. ആദില്‍ ഹുസൈൻ വാനി, സുഹൈല്‍ അഹമ്മദ് ധര്, ഐത്മാദ് അഹമ്മദ് ലാവെ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്സര്‍ അഹമ്മദ് ഖാര് എന്നിവരാണ് അറസ്റ്റിലായത്.ഭീകരാക്രമണത്തിന് പദ്ധതിയിട്ടാണ് ഇവര്‍ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.രണ്ട് പിസ്റ്റളുകൾ, മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, ഒരു യുബിജിഎൽ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 12 പൊയിസ്റ്റൾ റൗണ്ടുകൾ, 21 എകെ 47 റൗണ്ടുകൾ എന്നിവയുൾപ്പെടെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി സൈന്യം പ്രസ്താവനയിൽ…

