സംവിധായകനും മുൻ ബിജെപി സഹയാത്രികനുമായ രാമസിംഹൻ (അലി അക്ബര്‍ )സ്വന്തം ഒടിടി പ്ലാറ്റ്︋ഫോം ആരംഭിക്കുന്നു.
2024 ഫെബ്രുവരി മാസത്തോടെ ഒടിടി യാഥാര്‍ത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഒടിടി പ്ലാറ്റ്︋ഫോമിലെ ആദ്യ ചിത്രമായി രാമസിംഹൻ തന്നെ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരി മാസത്തോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഒടിടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കുന്നുണ്ട് എന്നും ഈ കാലതാമസം ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന ആലോചനയുണ്ടായിരുന്നു എന്നും രാമസിംഹൻ പറയുന്നു. അങ്ങനെ നിരവധി ചിന്തകള്‍ക്ക് ശേഷമാണ് സ്വന്തം ഒടിടി…

