എം പി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത.
കവറത്തി:ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കി.വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്.ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്.വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഇയാളെ ആദ്യം അയോഗ്യനാക്കിയത്

