ബംഗാളിൽ മമതയുമായി സഖ്യമില്ല;സീതാറാം യെച്ചൂരി .
കൊൽക്കത്ത:ബംഗാളില്‍ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐഎം. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളില്‍ മമത ബാനര്‍ജിയുമായി സഹകരണം വേണ്ടെന്നനാണ് സിപിഐഎം നിലപാട്.ബംഗാളില്‍ തെരഞ്ഞെടുപ്പ് സഖ്യമോ, സീറ്റ് ധാരണയോ വേണ്ടെന്നാണ് സിപിഐഎം തീരുമാനം. സംസ്ഥാന ഘടകത്തിന്റെ നിലപാട് ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു.ബംഗാളില്‍ ബിജെപിയും ടിഎംസിയും ഒരു പോലെ ശത്രുക്കള്‍ എന്ന നിലപാട് തുടരും. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം.മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും…

