പ്രധാനമന്ത്രി ഗുരുവായൂരിൽ ;വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് വധൂരന്മാർക്ക് മാല നൽകിയത്. ചടങ്ങിൽ മലയാള സിനിമയിലെ വൻ താരനിരയും പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, പാർവതി, ഖുശ്‌ബു, ബിജു മേനോൻ തുടങ്ങിയവർ നിരവധി താരങ്ങളാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽസംബന്ധിച്ച എല്ലാ പേരോടും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തു. ക്ഷേത്ര ദർശനത്തിന് ശേഷമാണ് മോദി വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.വധുവരന്മാർക്ക് ആശംസ അറിയിച്ച ശേഷം മോദി തിരികെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു….

Read More

ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

കൊച്ചി : പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍ ആയ അബ്ദുള്‍ റഷീദിന്റെ 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനി, അബ്ദുള്‍ റഷീദിന്റെ ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്ബനി ഹീരാ…

Read More

ദർശന പുണ്യമായ് ശബരിമല ;ലക്ഷങ്ങൾ മകരജ്യോതി കണ്ടു സായൂജ്യമടഞ്ഞു.

പത്തനംതിട്ട :ജനലക്ഷങ്ങൾക്ക് ദർശന പുണ്യമേകി ശബരിലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലുമായി ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് ആയിരങ്ങൾ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ‌ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്.  ഇന്ന് പുലര്‍ച്ചെ 2.30ന് പ്രത്യേക മകരസംക്രമണ പൂജ നടത്തി യാണ് മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായത്.  വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന്…

Read More

പ്രധാനമന്ത്രി മതവക്താവാകരുത്; മണി ശങ്കർ അയ്യർ.

കേരളം : ഭരണാധികാരികള്‍ ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതു ശരിയല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.പ്രധാനമന്ത്രി ഭാരതീയ ഹൃദയ സാമ്രാട്ട് ആകുന്നതിനു പകരം ഹിന്ദു ഹൃദയ സാമ്രാട്ട് ആകാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാൻ ഭരണാധികാരിക്കു കഴിയണം. അങ്ങനെ കഴിയുന്നവനാണു യഥാര്‍ഥ ഹിന്ദു എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ എക്സലൻസ് അവാര്‍ഡ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഇല്ലാതെ ഇന്ത്യയ്ക്കു നിലനില്‍പ്പുണ്ടാകില്ലെന്നും മതനിരപേക്ഷത ഇല്ലാതെ നിലനില്‍ക്കാൻ ഇന്ത്യയ്ക്ക്…

Read More

കൈവെട്ട് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ .

കൈവെട്ട് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . ഇയാൾ വർഷങ്ങളോളം സൗദിയിൽ ഒളിച്ച് താമസിക്കുകയായിരുന്നു കണ്ണൂർ: ജോസഫ് മാഷിൻറെ കൈ വെട്ടിയകേസിൽ നിർണായക അറസ്റ്റ് .സൗദി അറേബ്യയിൽ ഒളിവിൽ താമസിച്ചിരുന്ന സവാദിനെ ഇന്ത്യൻ ഏജൻസികൾ ദുബായിലേക്കും പിന്നെ കണ്ണൂരിലേക്കും എത്തിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിന് ശേഷം 13 വർഷമായി സവാദ് (ഒളിവിലായിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി;തൃശ്ശൂരിലെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യും

എറണാകുളം :പ്രധാനമന്ത്രി നരേന്ദ്ര മോദി  തൃശ്ശൂരിലെത്തി എത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. എറണാകുളം ജില്ലാ കളക്ടർ മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹെലികോപ്റ്റർ മാർ​ഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് എത്തിയത്. ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗമെത്തും. തുടർന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.  സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ…

Read More

ഗവർണർക്കെതിരെ കരിം കൊടി 4 എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ .

ഗ തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം.വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തില്‍ നാല് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായിട്ടാണ് ഗവര്‍ണര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്….

Read More

രഘുനാഥും, മേജർ രവിയും ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് .

തിരുവനന്തപുരം :സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും  മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി…

Read More

വെല്ലുവിളിച്ച് ആരിഫ് ഖാൻ ;സർക്കാറിനെ ഞെട്ടിച്ച് തിരക്കേറിയ തെരുവിലൂടെ പദയാത്ര .

കോഴിക്കോട് : ഗവൺമെന്റിനെ വെല്ലുവിളിച്ച്  ഗവര്‍ണറുടെ പദയാത്ര. പ്രതിഷേധക്കാരെ വെല്ലുവിളിച്ച്‌ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി.തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്.കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാല്‍ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍…

Read More

ഹാദിയ വിഷയത്തിൽ നിർണായക തീരുമാനവുമായി ഹൈക്കോടതി .

എറണാകുളം :ഹാദിയയുടെ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി.ഹാദിയയെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് അശോകനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്. കേസ് പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാദിയ പുനര്‍വിവാഹിതയായ ശേഷം തിരുവനന്തപുരത്ത് താമസിച്ചു വരികയാണെന്നുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. താൻ…

Read More