ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കും; കാനഡ .

ഓട്ടവ: ടെക് ടാലന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ജൂണില്‍ പ്രഖ്യാപിച്ച പുതിയ കാനഡ ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു.ലോകമെമ്ബാടുമുള്ള ഏത് സ്ഥലത്തുനിന്നും ജോലി ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഡിജിറ്റല്‍ നോമാഡുകള്‍. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങള്‍ അനുസരിച്ച്‌ ലോകത്തെവിടെ നിന്നും ജോലി ചെയ്യാൻ അതത് കമ്ബനികള്‍/തൊഴിലുടമകള്‍ (കാനഡയ്ക്ക് പുറത്ത്) അനുവദിച്ചിട്ടുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കുള്ള സന്ദര്‍ശക വിസ മാത്രമാണ് കാനഡ ഡിജിറ്റല്‍ നോമാഡ് വിസ. അപേക്ഷ സമര്‍പ്പിച്ച്‌ 2…

Read Full News

താലിബാൻ അക്രമണം; 4 പാക്ക് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താൻ അതിര്‍ത്തിക്കടുത്തുള്ള രണ്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ താലിബാൻ ഭീകരര്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വടക്കുപടിഞ്ഞാറൻ ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം ഭീകരര്‍ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്താൻ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താൻ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികര്‍ താലിബാൻ…

Read Full News

ആസിയാൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു; നരേന്ദ്രമോഡി .

ജക്കാര്‍ത്ത: ഇന്ത്യ-ആസിയാൻ ഉച്ചകോടിയില്‍ സഹ-അദ്ധ്യക്ഷനാകാൻ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ജക്കാര്‍ത്തയില്‍ ആരംഭിച്ച ഇന്ത്യ-ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഇന്ന് രാവിലെയണ് പ്രധാനമന്ത്രി ജക്കാര്‍ത്തയിലെത്തുന്നത്. ആസിയാൻ സമ്മേളനം, ഇന്ത്യ-ആസിയാൻ ഉച്ചകോടി, കിഴക്കേഷ്യൻ ഉച്ചകോടി എന്നിവ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യയിലേക്കുള്ള യാത്ര. ഇവയില്‍ പങ്കെടുത്തതിന് ശേഷം ഇന്ന് തന്നെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് തിരിക്കും. കഴിഞ്ഞ വര്‍ഷവും ഇന്ത്യ-ആസിയാൻ തങ്ങളുടെ സൗഹൃദ ദിനം ആചരിച്ചിരുന്നു. പിന്നീട് വിശാലമായ നയതന്ത്ര പങ്കാളിത്തത്തിലേക്കും കടന്നു. ഇരു രാജ്യങ്ങളും…

Read Full News

ചൈനയുടെ പുതിയ ഭൂപടം ;തള്ളി അമേരിക്കയും .

ന്യൂയോർക്ക് : പുതിയ ചൈന ഭൂപടം അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ ആഭ്യന്തര മന്ത്രാലയം ..നിയമവിരുദ്ധമായ സ്ഥലങ്ങൾ ഈ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഭൂപടം അംഗീകരിക്കാൻ കഴിയില്ലെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ദക്ഷിണ ചൈനാസമുദ്രമേഖലയിലും മറ്റ് അന്താരാഷ്‌ട്ര സമുദ്രമേഖലകളിലും അവകാശവാദമുന്നയിക്കുന്ന ചൈനയുടെ ഭൂപടം അന്താരാ്ട്ര നിയമങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് യുഎസ് ആഭ്യന്ത്രമന്ത്രാലയത്തിലെ‍ സഹവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.ഇന്ത്യയ്‌ക്ക് പുറമെ മറ്റ് ഏഷ്യാ പസഫിക് പ്രദേശങ്ങളിലെ രാജ്യങ്ങളായ മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ ഭൂപടത്തിനെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു….

Read Full News

ആദ്യം ബ്രിട്ടൻപിന്നെ ഇന്ത്യ ; നയം വ്യക്തമാക്കി ഋഷി സുനക്.

ലണ്ടന്‍: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.സെപ്റ്റംബര്‍ 9നും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന. ”സ്വതന്ത്ര വ്യാപാരക്കരാറിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്നതു മാത്രമേ അംഗീകരിക്കൂ” സുനക് ഇക്കാര്യം ഉന്നത നേതൃത്വത്തെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

Read Full News

66,000 യുക്രെയ്ൻ സൈനികരെ തങ്ങൾ വധിച്ചെന്ന് റഷ്യ.

കീവ്:യുക്രെയ്ൻയുദ്ധം ആരംഭിച്ചശേഷം 66,000 യുക്രെയ്ൻ സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷോയ്ഗു അവകാശപ്പെട്ടു.7600 ആയുധങ്ങളും യുക്രെയ്നു നഷ്ടമായതായി പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 159 ഹിമാര്‍സ് റോക്കറ്റുകള്‍, ആയിരത്തിലധികം ഡ്രോണുകള്‍, 13 ക്രൂസ് മിസൈലുകള്‍ എന്നിവ കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യൻ സൈന്യം തകര്‍ത്തതായും ഷോയ്ഗു കൂട്ടിച്ചേര്‍ത്തു.

Read Full News

പാക്കിസ്ഥാനിലെ ഖുർആൻ നിന്ദ ; വ്യക്തത വരുത്തി പഞ്ചാബ് പോലീസ് .

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച്‌ പതിനേ‌ഴോളം ദേവാലയങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ വ്യക്തത വരുത്തി പോലീസ്.ആക്രമണത്തിന് പ്രേരകമായെന്ന് പറയപ്പെടുന്ന ഖുറാൻ നശിപ്പിക്കല്‍ ആരോപണം പോലീസ് തള്ളി. വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി ഒരു യുവാവിന് നേര്‍ക്ക് ചിലര്‍ മതനിന്ദാ ആരോപണം ഉയര്‍ത്തിയതാണെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 17-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദില്‍ ജനക്കൂട്ടം ക്രിസ്ത്യൻ ദേവാലയങ്ങളും ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും തീവച്ച്‌ നശിപ്പിച്ചത്. ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന ജാറൻവാല സ്വദേശിയായ രാജാ അമിര്‍ എന്ന…

Read Full News

പ്രത്യയശാസ്ത്രങ്ങളുടെഅടിമത്തത്തിൽ നിന്നും മുക്തരാകണം ;മാർപാപ്പ.

മംഗോളിയ :സഭയിലും ലോകത്തിലും വളര്‍ന്നുവരുന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാകാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാര്‍പാപ്പ.മംഗോളിയയില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വേരുകളില്‍നിന്നു വരുന്ന ജീവപ്രവാഹത്തെ തടയുന്നതാണ് സഭയ്ക്കകത്തുള്ള പ്രത്യയശാസ്ത്രങ്ങളെന്നും അവ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. ഏകാധിപത്യങ്ങള്‍ പ്രത്യയശാസ്ത്രത്തെ അടിച്ചേല്പിക്കും. സംസ്കാരത്തെ പ്രത്യയശാസ്ത്രമായി കാണുന്പോള്‍ അത് വിഷമായി മാറും. സംസ്കാരത്തെയും പ്രത്യയശാസ്ത്രത്തെയും രണ്ടായി കാണണം. “മഹത്തായ റഷ്യ” എന്നു കഴിഞ്ഞദിവസം പറയാനിടയായ സാഹചര്യം മാര്‍പാപ്പ വിശദീകരിച്ചു. റഷ്യൻ കത്തോലിക്കാ യുവജനങ്ങളുമായി സംവദിക്കവേ…

Read Full News

പാക്കിസ്ഥാനിലേക്ക് യാത്ര വിലക്കി താലിബാനും .

കാബൂള്‍: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച്‌ അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം.പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.ഇന്ധന- വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ വൻപ്രതിഷേധമാണ് പാകിസ്താനില്‍ ഉടനീളം നടക്കുന്നത്. നിലവില്‍ പാകിസ്താനില്‍ ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്ബത്തികപ്രതിസന്ധിയില്‍ നിന്നും കരകയാറാൻ സ്വീകരിച്ച നടപടികളാണ് പാകിസ്താനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിച്ചത്.രാജ്യത്ത്…

Read Full News

സുഡാനിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടു.

സുഡാൻ: നഗരത്തിന്റെ തെക്കൻ ഭാഗത്ത് നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 20 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം കാർട്ടൂമിലെ നിവാസികൾ പീരങ്കികളുടെയും റോക്കറ്റുകളുടെയും ആക്രമണത്തിൽ ഞായറാഴ്ച ഉണർന്നു, സുഡാനീസ് പ്രവർത്തകർ. അയൽപക്കത്തെ പ്രതിരോധ സമിതിയുടെ പ്രസ്താവന പ്രകാരം, തെക്കൻ കാർട്ടൂമിലെ “വിമാന ബോംബാക്രമണത്തിൽ നിന്നുള്ള മരണസംഖ്യ 20 സിവിലിയൻ മരണങ്ങളായി ഉയർന്നു. ജനാധിപത്യ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിക്കുകയും സൈന്യവും അർദ്ധസൈനിക പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോൾ സഹായം നൽകുകയും ചെയ്തിരുന്ന നിരവധി സന്നദ്ധ സംഘങ്ങളിൽ…

Read Full News