വാഗ്നർ കൊല്ലപ്പെട്ടു; മരിച്ചത് പുട്ടിനെ വെല്ലുവിളിച്ച പട്ടാള മേധാവി .
മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ സംഘത്തിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രഗോഷിൻ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൂടെയുണ്ടായിരുന്ന ഒമ്ബത് പേരും കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.*മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.*തകർന്ന എംബ്രയർ വിമാനത്തിൽ റഷ്യൻ കൂലിപ്പടയാളി മേധാവി യെവ്ജെനി പ്രിഗോസിനും വാഗ്നർ ചീഫ് കമാൻഡർ ദിമിത്രി ഉറ്റ്കിനും ഉണ്ടായിരുന്നുവെന്ന് റഷ്യൻ വ്യോമയാന അതോറിറ്റി സ്ഥിരീകരിച്ചു.*വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായി റഷ്യയുടെ…

