ഇന്ത്യാ സഖ്യം രൂപീകരിച്ചത് സനാതന ധർമ്മത്തെ എതിർക്കാൻ;തമിഴ്നാട് മന്ത്രി കെ.പൊൻമുടി.

ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി.സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പൊൻമുടിയുടെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങള്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധര്‍മ്മത്തിനെതിരെ രൂപീകരിച്ച ഒരു…

Read Full News

രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽ തോക്കു പോലെ പ്രവർത്തിക്കും; എംകെ സ്റ്റാലിൻ .

ചെന്നൈ : ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴല്‍ തോക്കു പോലെ പ്രവര്‍ത്തിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ.രാജ്യത്തെ രക്ഷിക്കാൻ മാധ്യമ പ്രവര്‍ത്തരും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ല. ഉദയനിധിയുടെ പരാമര്‍ശം ജാതീയതയ്ക്കും സ്ത്രീകള്‍ക്കുമെതിരായ വിവേചനങ്ങള്‍ക്ക് എതിരെയാണ്. ഏതെങ്കിലും…

Read Full News

ഉദയഗിരിയുടെ സനാതന ധർമ്മ വിവാദം;ബിജെപി ഐടി സെൽ മേധാവി അമിത് മാളവിക്കെതിരെ കേസ്.

ചെന്നെ:ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്.തമിഴ്‌നാട്ടില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്തത്.ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്.ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ…

Read Full News

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം; ഉദയഗിരി സ്റ്റാലിൻ .

ചെന്നെ:സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യണമെന്നും തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ.സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക്…

Read Full News

പ്രഗ്നാനന്ദയെ നേരിൽ അഭിനന്ദിച്ച് മോഡി .

ചെന്നൈ: ഫിഡെ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച ചെസ്സ് പ്രതിഭ ആര്‍ പ്രഗ്നാനന്ദയെ നേരില്‍ കണ്ട് അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.”നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട്, രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഉദാഹരണം കാണിക്കുന്നത് ഇന്ത്യയുടെ യുവാക്കള്‍ക്ക് ഏത് ഡൊമെയ്‌നും എങ്ങനെ കീഴടക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കുന്നു. നിങ്ങളില്‍ അഭിമാനിക്കുന്നു,” മോദി പറഞ്ഞു.അതേസമയം മോദിയെ നേരില്‍ കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രഗ്നാനന്ദയും പങ്കുവെച്ചിരുന്നു.”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാൻ സാധിച്ചത് വലിയ ബഹുമതിയായിരുന്നു! എനിക്കും എന്റെ…

Read Full News

കള്ളപ്പണഇടപാട്; ബാലാജിക്കെതിരെ തെളിവുകൾ നിരത്തി ഈ ഡി കുറ്റപത്രം സമർപ്പിച്ചു.

കള്ളപ്പണ കുംഭകോണം ;സെന്തിൽ ബാലാജി ഗൂഢാലോചന നടത്തി ,ഇ ഡി .തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ 3000 പേജുള്ള കുറ്റപത്രത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാമര്‍ശം.ബാലാജിയെ പ്രതിയാക്കി 2000-ലധികം പേജുകളുള്ള അനുബന്ധങ്ങളും 168-170 പേജുള്ള രേഖകളും ഉള്‍പ്പെടുത്തി കേന്ദ്ര ഏജൻസി ഓഗസ്റ്റ് 12-ന് പ്രോസിക്യൂഷന് സമര്‍പ്പിച്ചിരുന്നു. ‘അന്നത്തെ ഗതാഗത മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക പദവി, അഴിമതിയ്ക്കും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായനേട്ടത്തിനായും ഉപയോഗപ്പെടുത്താൻ സെന്തില്‍ ബാലാജി നിര്‍ണായകമായ പങ്ക് വഹിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട…

Read Full News

തമിഴ്നാട് മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി പുനഃപരിശോധിക്കും.

ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവില്‍, സ്വമേധയാ റിവിഷൻ നടപടിയുമായി മദ്രാസ് ഹൈക്കോടതി.മന്ത്രിക്കും ഭാര്യക്കും കോടതി നോട്ടീസയച്ചു. ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷിന്‍റേതാണ് അസാധാരണ നടപടി. കീഴ്ക്കോടതി ഉത്തരവുകളില്‍ പിഴവുണ്ടോയെന്നു സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികള്‍ക്ക് സിആര്‍പിസി 397-ാം വകുപ്പ് നല്കുന്ന അധികാരപ്രകാരമാണ്, മന്ത്രിക്കെതിരേയുള്ള കേസിന്‍റെ രേഖകള്‍ ജസ്റ്റീസ് ആനന്ദ് വെങ്കിടേഷ് വരുത്തിച്ചത്. മന്ത്രി പൊന്മുടിയും വിജിലൻസും സെപ്റ്റംബര്‍ ഏഴിനു മുന്പ് വിശദീകരണം നല്കണമെന്നു കോടതി നിര്‍ദേശിച്ചു. 1996-2001 കാലത്ത് കരുണാനിധി…

Read Full News

മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി സ്വർണ്ണ കിരീടം സമർപ്പിക്കും.

ചെന്നൈ:ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്വര്‍ണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവും സമര്‍പ്പിക്കും.കോയമ്ബത്തൂര്‍ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തില്‍ നിന്നു വാങ്ങിയിരുന്നു. മുൻപ് പല തവണ ദുര്‍ഗ സ്റ്റാലിൻ ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ട്.ഇതിനു പുറമെ ക്ഷേത്രത്തില്‍ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികള്‍ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവര്‍ വഴിപാടായി സമര്‍പ്പിക്കും. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഇന്ന് വൈകിട്ട് ഗുരുവായൂരിലെത്തിക്കും.

Read Full News