കേന്ദ്രസർക്കാരിന് വിജയം;കാശ്മീർ വിധിപറഞ്ഞു .
കേന്ദ്രസർക്കാരിന് ആശ്വാസം;കാശ്മീർ വിഷയത്തിൽ വിധിപ്രസ്താവമായി സുപ്രീം കോർട്ട് . ന്യൂഡൽഹി:ആർട്ടിക്കിൾ 370റദ്ദാക്കിയത് സുപ്രീംകോടതി ശരി വെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി. കശ്മീരിന് പരമാധികാരമില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം സാധുതയുള്ളതാണോ അല്ലയോ എന്നത് ഇനി പ്രസക്തമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തതിനാല്‍…

