IIT Bombay Launches e-Post Graduate Diploma in Integrated Circuits Design.

IIT Bombay has announced a new online academic offering — the e-Post Graduate Diploma (ePGD) in Integrated Circuits (IC) Design. This 18-month programme is designed to upskill engineering professionals and students in the rapidly growing semiconductor and electronics industry. The Indian Institute of Technology (IIT) Bombay has introduced an e-Post Graduate Diploma in Integrated Circuits…

Read Full News

കൂറ്റൻ മുന്നേറ്റവുമായി മഹായുതി ;തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.

മുംബൈ:തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.നഷ്ടമായത് ലോകസഭ ഇലക്ഷനിൽ നേടിയ മുൻതൂക്കം, ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം മികച്ച ലീഡ് നേടിയിരുന്നു, അതോടെ തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ് ,ഉദ്ധവ് പക്ഷത്തിന്റെ ശിവസേന ശരത്ത് അവർ നേതൃത്വം കൊടുക്കുന്ന എൻസിപി സഖ്യം കരുതിയത്.മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളാണുള്ളത്, അതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി 30 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വെറും…

Read Full News

മുംബൈയിൽ ബിജെപി സഖ്യത്തിന് വൻ വിജയം;കോൺഗ്രസ് സഖ്യത്തിന്റെ വോട്ട് ചോർന്നു.

മുംബൈ:മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനു വന്‍വിജയം. മത്സരിച്ച ഒമ്ബതു സീറ്റുകളും ബിജെപി, ശിവസേന, എന്‍സിപി സഖ്യം സ്വന്തമാക്കി.പ്രതിപക്ഷമായ മഹാ വികാസ് അഗാഡി രണ്ടു സീറ്റുകള്‍ നേടി. 11 എംഎല്‍സിമാരുടെ ഒഴിവുകളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുണ്ടായിരുന്നത്. ശരദ് പവാറിന്‍റെ പിന്തുണയോടെ മത്സരിച്ച പിഡബ്ലിയുപി സ്ഥാനാര്‍ഥി ജയന്ത് പാട്ടിലിനു വിജയിക്കാനാവശ്യമായ വോട്ടുകള്‍ നേടാനായില്ല. മഹായുതി 9 സ്ഥാനാര്‍ഥികളെയും എം വി എ മൂന്നു സ്ഥാനാര്‍ഥികളെയുമാണ് മത്സരിപ്പിച്ചത്. ഒരു എം എല്‍ സി സീറ്റിന് 23 എംഎല്‍മാരുടെ വോട്ടാണ് വേണ്ടത്….

Read Full News

മഹാരാഷ്ട്രയിൽ വീണ്ടും പേരുമാറ്റൽ; 8 റയിൽവേ സ്റ്റേഷൻ പുതിയ പേരിൽ.

മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 8 സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനാണ് അംഗീകാരം.കൊളോണിയല്‍ കാലത്തെ പേരുകള്‍ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും. മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്. പേരുമാറ്റം ഏറെക്കാലമായി ബിജെപിയുടെ ആവശ്യമായിരുന്നു. മറാത്ത സാമാജ്രത്തിന്റെ പാരമ്ബര്യ രാജ്ഞിയായ അഹല്യ ഭായ്…

Read Full News

അധികാരത്തിൽ വന്നാൽ പഴയ പാർലമെൻ്റിലേക്ക്; സഞ്ജയ് റാവത്ത്.

ഡല്‍ഹി : പുതിയ പാർലമെൻ്റിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്.പുതിയ പാർലമെന്‍റ് കെട്ടിടത്തെ ‘പഞ്ചനക്ഷത്ര ജയിലി’നോടാണ് അദ്ദേഹം ഉപമിച്ചത്. പ്രചോദനാത്മകമായ ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ന്യൂഡല്‍ഹിയിലെ സെൻട്രല്‍ വിസ്റ്റയുടെ അവസ്ഥ എല്ലാവരും ഒന്ന് കാണണം’ -പാർലമെന്‍റ് അംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിരാശ പ്രകടിപ്പിച്ച്‌ റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്‍റ് പ്രവർത്തിക്കാൻ പറ്റാത്ത, പഞ്ചനക്ഷത്ര ജയില്‍ പോലെയാണ്. ഇൻഡ്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ചരിത്രപരമായ പഴയ പാർലമെന്‍റ് കെട്ടിടത്തിലേക്ക് പാർലമെന്‍റ്…

Read Full News

മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു.

മുംബൈ: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ്‌ വിട്ട് ഏകനാഥ് ഷിൻഡെപക്ഷ ശിവസേനയില്‍ ചേര്‍ന്നു. ഞായറാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് ശിവസേനയില്‍ ചേര്‍ന്നത്.മിലിന്ദിന്റെ പിന്നില്‍ ബി.ജെ.പിയാണെന്നും മണിപ്പൂരില്‍നിന്നും രാഹുല്‍ ഗാന്ധി ആരംഭിക്കുന്ന ‘ജോഡോ ന്യായ് യാത്രയില്‍’നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്‌ പ്രതികരിച്ചു. മണ്ഡലം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യണമെന്ന് മിലിന്ദ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ദേവ്റ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോയി….

Read Full News

ശിവസേന ഷിൻഡെക്ക് .

മുംബൈ: സ്പീക്കർ വിധിച്ചത്‌ ഷിന്‍ഡെ .ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ  നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസാധുതയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുല്‍ നര്‍വേക്കര്‍ വിധിച്ചു. ശിവസേനാ അധ്യക്ഷൻ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ  നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഏകനാഥ് ഷിന്‍ഡെയുടെയും മറ്റ് എംഎല്‍എമാരുടെയും അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ശിവസേന വിമതരുടെ 34 അയോഗ്യതാ ഹര്‍ജികളിലാണ് സ്പീക്കര്‍ വിധി പറഞ്ഞത്. ഈ ഹര്‍ജികളെ…

Read Full News

മഹാരാഷ്ട്രയിലെ പാൽഘറിൽ മേൽക്കൈ നേടി സിപിഎം .

മുംബൈ:മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ജില്ലയില്‍  വിജയം നേടി സിപിഐഎം. തലസരി, ധഹാനു തഹസിലുകളിലെ 13 ഗ്രാമങ്ങളിലെ 100 ഗ്രാമപഞ്ചായത്ത് സീറ്റുകളിലാണ് സിപിഐഎം വിജയിച്ചത്.മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിക്കടുത്താണ് തലസരി, ധഹാനു തഹസിലുകള്‍. 2019ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ധഹാനു നിയോജക മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളെ വിജയിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പസ്‌കല്‍ ധന്നാരെയെയാണ് പരാജയപ്പെടുത്തിയത്. പാല്‍ഘറില്‍ 100 സീറ്റുകളില്‍ വിജയിച്ചെന്ന് സിപിഐഎം പി ബി അംഗം ഡോ. അശോക് ധവാളെ പറഞ്ഞു. രണ്ട് തഹസിലുകളിലായി സിപിഐഎമ്മിന്റെ എട്ടു സര്‍പഞ്ചുകളാണ്…

Read Full News

മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ബിജെപിയും ഘടകകക്ഷികളും

മുംബൈ: മഹാരാഷ്‌ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നണിക്ക് വന്‍ വിജയം. ആദ്യഘട്ട ഫലം പുറത്തുവരുമ്ബോള്‍ എന്‍ഡിഎ 1399 പഞ്ചായത്തുകളില്‍ വിജയിച്ചു.ബിജെപി 724, ശിവസേന (ഷിന്‍ഡെ)263, എന്‍സിപി (അജിത് പവാര്‍), 412 എന്നിങ്ങനെയാണ് . മഹാ വികാസ് അഖാഡി സഖ്യത്തിന് 524 സീറ്റുകളിലാണ് ജയിക്കാനായത്. കോണ്‍ഗ്രസ് 222, എന്‍സിപി ശരദ് പവാര്‍ വിഭാഗം 187, ശിവസേന ഉദ്ധവ് വിഭാഗം 115 ഇടത്തുമാണ് വിജയിച്ചത്.327 ഗ്രാമപഞ്ചായത്തുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.വിജയവാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി….

Read Full News