ഉച്ചഭക്ഷണത്തിൽ ചിക്കനും ബീഫും ഒഴിവാക്കിയ നടപടി; സുപ്രീംകോടതിയും കൈവിട്ടു.

കവറത്തി :സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതില്‍ മാംസാഹാരം ഒഴിവാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ നിന്ന് ചിക്കന്‍, ബീഫ്, മറ്റ് മാംസം എന്നിവ ഒഴിവാക്കിയ നടപടിയിലും മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാൻ നിര്‍ദേശിക്കുന്ന ഉത്തരവിലും ഇടപെടാനാണ് സുപ്രീകോടതി വിസമ്മതിച്ചത്. ഇത്തരത്തിലുള്ള നയപരമായ വിഷയങ്ങളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കവരത്തി ദ്വീപ് നിവാസിയായ അഡ്വക്കേറ്റ് അജ്മല്‍ അഹമ്മദ് സമ‍ര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അവധി ഹര്‍ജിപരിഗണിക്കവെയാണ് നയപരമായ വിഷയങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ലെന്ന കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹ‍ര്‍ജി പരിഗണിച്ചത്.

സുപ്രീംകോടതിഅപ്പീലില്‍ ചോദ്യം ചെയ്യുന്നത് പ്രാഥമികമായി ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണ്, ഏതെങ്കിലും നിയമപരമായ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു പ്രദേശത്തെ കുട്ടികള്‍ക്ക് ഭക്ഷണം തിരഞ്ഞെടുക്കുന്നത് കോടതിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതല്ല”പൊതുതാത്പര്യ ഹര്‍ജി തള്ളിയ കേരളാ ഹൈക്കോടതിയുടെ വിധിയില്‍ ഒരു തെറ്റും കാണുന്നില്ല. ഉച്ചഭക്ഷണത്തെ സംബന്ധിച്ചിടത്തോളം മുട്ട, മത്സ്യം തുടങ്ങിയ മാംസാഹാരങ്ങള്‍ ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ട്. ഇത് ഈ ദ്വീപുകളില്‍ സമൃദ്ധമായി ലഭ്യമാണ്. ഈ അപ്പീലില്‍ ചോദ്യം ചെയ്യുന്നത് പ്രാഥമികമായി ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണ്, ഏതെങ്കിലും നിയമപരമായ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു പ്രദേശത്തെ കുട്ടികള്‍ക്ക് ഭക്ഷണം തിരഞ്ഞെടുക്കുന്നത് കോടതിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതല്ല. ഇക്കാര്യത്തില്‍ കോടതിക്ക് ഭരണപരമായ തീരുമാനം അംഗീകരിക്കേണ്ടിവരും. ഈ നയപരമായ തീരുമാനം ജുഡീഷ്യല്‍ അവലോകനത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ അപ്പീല്‍തള്ളിക്കളയുന്നു”- സുപ്രീംകോടതി പറഞ്ഞു.

ഉച്ചഭക്ഷണ മെനുവില്‍ മുട്ടയും മത്സ്യവും ഉള്‍പ്പെടുന്നുണ്ടെന്നും ഇത്, 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിര്‍ദ്ദേശിച്ച പോഷക മൂല്യം നിലനിര്‍ത്തുന്നുവെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരായി സമ‍ര്‍പ്പിച്ച ഹ‍ര്‍ജി പരിഗണിക്കവെ, ഉച്ചഭക്ഷണത്തില്‍ മാംസം തുടരാമെന്ന് സുപ്രീംകോടതി 2022 മെയില്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. മാംസം ഒഴിവാക്കുകയും ഡയറി ഫാമുകള്‍ അടച്ചുപൂട്ടുകയും ചെയ്ത ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെ എതി‍ര്‍ത്ത ലക്ഷദ്വീപ് ഭരണകൂടം, ഉത്തരവ് കേന്ദ്രഭരണ പ്രദേശത്തിന്റെനയമാണെന്നും അതില്‍ ജുഡീഷ്യല്‍ അവലോകനം സാധ്യമല്ലെന്നും വാദിച്ചു. എന്നാല്‍, ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച കേന്ദ്ര സ‍ര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് ഹ‍ര്‍ജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിദഗ്ധരുടെ അഭിപ്രായം മാനിക്കാതെയാണ് ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരങ്ങള്‍ ഒഴിവാക്കാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഉച്ചഭക്ഷണ പദ്ധതി അതരിപ്പിക്കുന്നതിന് മുൻപ് 1950 മുതല്‍ തന്നെ ദ്വീപ സമൂഹത്തിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ചിക്കനും ബീഫും ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ പോഷകലഭ്യത കണക്കിലെടുത്ത് വേണം ഉച്ചഭക്ഷണത്തിന്റെ മെനു തയാറാക്കാനെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.ഉച്ചഭക്ഷണ മെനുവില്‍ മുട്ടയും മത്സ്യവും ഉള്‍പ്പെടുന്നുണ്ടെന്നും ഇത്, 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിര്‍ദ്ദേശിച്ച പോഷക മൂല്യം നിലനിര്‍ത്തുന്നുവെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ദ്വീപുകളിലെ സര്‍ക്കാര്‍ നടത്തുന്ന ഡയറി ഫാമുകള്‍ പൊതുജനങ്ങളുടെ പണം ചോര്‍ത്തുന്നുണ്ടെന്നും സാമ്ബത്തികമായി സുസ്ഥിരമല്ലെന്നുമാണ് ഭരണകൂടത്തിന്റെ വാദം. ഇത് ഭരണപരമായ നയത്തിന്റെ പരിധിയിലുള്ള കാര്യമാണെന്നും ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത പരിമിതമാണെന്നും നിരീക്ഷിച്ച കോടതി, വിഷയത്തില്‍ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.