ബംഗാൾ അധ്യാപക റിക്രൂട്ട്‌മെൻ്റ് അഴിമതി: 25753 നിയമനങ്ങൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സ്‌കൂള്‍ സർവീസസ് കമ്മിഷൻ നിയമന കുംഭകോണ കേസില്‍ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടി.സർക്കാർ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016 ലെ മുഴുവൻ റിക്രൂട്ട്മെന്റ് നടപടികളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അപേക്ഷയും കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. 15 ദിവസത്തിനുള്ളില്‍പുതിയ നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിർദേശിച്ചു. ഇതോടെ 25,573 അധ്യപക-അനധ്യാപക തസ്‌കികകളിലേക്ക് നല്‍കിയ നിയമനങ്ങള്‍ റദ്ദാക്കപ്പെട്ടു. നാലാഴ്ചയ്ക്കകം നിയമനം കിട്ടിയവർ ഇതുവരെ വാങ്ങിയ ശമ്ബളവും അതിന്റെ 12 ശതമാനം പലിശയും…

