യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി അമേരിക്കൻ ഹിന്ദു നിയമിതനായി.
വാഷിംഗ്ടൺ:യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി മുന്‍ യുഎസ് ജനപ്രതിനിധി അംഗമായ തുളസി ഗബ്ബാര്‍ഡിനെ നിയമിച്ചു.അഭിമാനിയായ റിപ്പബ്ലിക്കനാണ് ലഫ്റ്റനന്റ് കേണല്‍ തുള്‍സി ഗബ്ബാര്‍ഡെന്നും അവരെ ഇന്റലിജന്‍സ് ഡയറയക്ടറായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു. “മുൻ കോൺഗ്രസ് വനിത ലെഫ്റ്റനൻ്റ് കേണൽ തുളസി ഗബ്ബാർഡ് നാഷണൽ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായി പ്രവർത്തിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി തുളസി നമ്മുടെ രാജ്യത്തിനും എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി,” ട്രംപ് പ്രഖ്യാപിച്ചു. “ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനുള്ള മുൻ സ്ഥാനാർത്ഥി…

