പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു.

പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു. ജുറുസലേം: ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സേന നിർദ്ദേശം നൽകിയത് .എന്നാല്‍ ഈ നിര്‍ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ സേന പിൻവലിച്ചു. ഈജിപ്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. ‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങള്‍ നിര്‍ദേശിക്കുന്നു’ ഇസ്രയേല്‍ സേനാ…

Read More

ബന്ദികളെ പരസ്യമായി കൊല്ലും; ഭീഷണിയുമായി ഹമാസ്.

ടെല്‍അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി.ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേര്‍ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ…

Read More

ഞങ്ങൾ തുടങ്ങി ;ദൃശ്യങ്ങൾ പുറത്ത് വിട്ട്  ബെഞ്ചമിൻ നെതന്യാഹു .

ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രായേല്‍ ജയിക്കും’ എന്നാണ് വീഡിയോയ്‌ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളോട് ഗാസവിട്ട് പോകാൻ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കടല്‍ മാര്‍ഗവും കര മാര്‍ഗവും ഉപരോധിച്ച്‌ ഗാസയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രേയേലിന്റെ സൈനിക നീക്കത്തിന്…

Read More

5 സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.വിവിധ അഭിപ്രായ സർവേകളും പുറത്ത് .

ന്യൂഡൽഹി:മധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും കോണ്‍ഗ്രസ് – ബിജെപി ഫോട്ടോ ഫിനിഷെന്ന് അഭിപ്രായ സര്‍വേ; തെലങ്കാനയില്‍ ബിആര്‍എസ് തകരും.  രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം – അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ അഭിപ്രായ സര്‍വെ ഫലങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.എബിപിയും സി വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മധ്യപ്രദേശ് 230 അംഗനിയമസഭയില്‍ 128 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 98 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 113-125 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതകളുണ്ടെന്നാണ്…

Read More

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

രാജസ്ഥാൻ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി ലിസ്റ്റുമായി ബി ജെ പി.ബി ജെ പിയുടെ 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ 7 എം പിമാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ നവംബര്‍ 23 ന് ആണ് വോട്ടെടുപ്പ്. 200 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് ആണ്. തുടക്കം മുതല്‍ പിഴവുകളൊന്നും ഇല്ലാതെ മുന്നിട്ട് നില്‍ക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. ഇതിന്റെ ഭാഗമാണ് എം പി മാരെ…

Read More

കാനഡയിൽ വിമാനം തകർന്നു ; 2 ഇന്ത്യൻ പൈലറ്റ്മാർ മരിച്ചു.

ടൊറന്‍റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇരട്ട എൻജിൻ ചെറുവിമാനം തകര്‍ന്നുവീണ് ഇന്ത്യയില്‍നിന്നുള്ള രണ്ട് ട്രെയിനി പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.മുംബൈ സ്വദേശികളായ അഭയ് ഗദ്രു(25), യാഷ് രാമുഗദെ(25) എന്നിവരാണു മരിച്ച ഇന്ത്യക്കാര്‍. പൈപ്പര്‍ പിഎ-34 സെനെക്ക വിമാനമാണ് വാൻകൂവറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ചില്ലിവാക് സിറ്റിക്കു സമീപം തകര്‍ന്നുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നു വര്‍ഷംമുന്പാണ് ഗദ്രു പൈലറ്റ് പരിശീലനത്തിനായി കാനഡയിലെത്തിയത്. നവംബറില്‍ ബിരുദ പഠനം പൂര്‍ത്തിയാകേണ്ടതാണ്. വിമാനം നിയന്ത്രിക്കുന്നതു പരിശീലിപ്പിക്കുന്ന സ്കൈക്വസ്റ്റ് ഏവിയേഷന്‍റേതാണു ചെറുവിമാനം.

Read More

ലഡാക്കിൽ അട്ടിമറി വിജയവുമായി കോൺഗ്രസ് സഖ്യം;ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങി .

ലഡാക്ക്: ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറൻസ് സഖ്യം 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ വോട്ടെടുപ്പാഞ്ഞത്. 26 സീറ്റുകളുള്ള ലഡാക്ക് കൗണ്‍സിലിന്റെ വോട്ടെണ്ണലില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറൻസും ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറി. ഫലം പ്രഖ്യാപിച്ച 22 സീറ്റുകളില്‍ കോണ്‍ഗ്രസ് എട്ട് സീറ്റും നാഷണല്‍ കോണ്‍ഫറൻസ് 11 സീറ്റും നേടിയാണ് കുതിച്ചത്.ബിജെപിക്ക് രണ്ട് സീറ്റും ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ്…

Read More

ഇസ്രായേലിനുള്ള പിന്തുണയുമായി അമേരിക്കൻ സൈനിക വ്യൂഹം പുറപ്പെട്ടു.

ഇസ്രായേലിനുള്ള ന്തുണയുമായി അമേരിക്കൻ സൈനിക വ്യൂഹം പുറപ്പെട്ടു. വാഷിങ്ടണ്‍: ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ആരംഭിച്ചു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്. യു എസ് നേവിയുടെ യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന…

Read More

ഇസ്രായേലികളെ പ്രതിരോധിക്കാനുള്ള അവകാശം ഫലസ്തീൻകാർക്ക് ഉണ്ട്; മഹ്മൂദ് അബ്ബാസ് .

ഗസ്സ സിറ്റി: ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.ഇസ്രായേല്‍ വ്യോമാക്രമണം വിലയിരുത്താൻ ചേര്‍ന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതക്ക് സംരക്ഷണം നല്‍കുകയും ഇസ്രായേല്‍ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതില്‍ ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം നല്‍കണമെന്നും ഉന്നതതല യോഗത്തില്‍ മഹ്മൂദ് അബ്ബാസ് നിര്‍ദേശം നല്‍കി.

Read More

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം ; നിരവധി മരണം.

കാബൂൾ :പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തില്‍ 320 പേര്‍ മരിച്ചു.600 ഓളം പേർക്ക് പരിക്കേറ്റു റിക്‌ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ 40 പേര്‍ക്കു പരിക്കേറ്റു.സെൻഡ ജാൻ ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് ഭൂകന്പം നാശംവിതച്ചത്. പതിനഞ്ചോളം വീടുകള്‍ നിലംപൊത്തി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെരാത് പട്ടണമാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.സിന്ദാ ജാൻ, ഘോര്യൻ ജില്ലകളിലെ പന്ത്രണ്ട് ഗ്രാമങ്ങൾ പൂർണമായും നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെറാത്തിലെ “സിന്ദാ ജാൻ” ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി 15 പേരെങ്കിലും ഇന്നത്തെ ഭൂകമ്പത്തിൽ…

Read More