ജമ്മുവിന് ഉപ മുഖ്യമന്ത്രി; താഴ്‌വരയിൽ നിന്നും മുഖ്യമന്ത്രി.
ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറൻസ് നേതാവ് സുരീന്ദർ ചൗധരിയും സ്ഥാനമേറ്റു.ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനല്‍ കോണ്‍ഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സക്കീന മസൂദും ദാറും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരും റാണ, ചൗധരിയും ശർമയും ജമ്മുവിൽ നിന്നുള്ളവരുമാണ്. വിവിധ ദേശീയ പാർട്ടികളില്‍…

