ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി.മൂന്ന് ബോട്ടുകൾ മുക്കി .
ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി. ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കൻ സൈനിക ഹെലികോപ്റ്ററുകൾ മൂന്നു ബോട്ടുകൾ മുക്കി. ബോട്ടിൽ ഉണ്ടായിരുന്ന 10 ഹൂതിസായുധരെ വധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് അതിശക്തമായ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സിംഗപ്പൂർ പതാകവഹിച്ച കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളിൽനിന്ന് ഹെലികോപ്റ്റുകൾ മേഖലയിൽ എത്തി ഹൂതികൾക്കു നേരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു. ഡെൻമാർക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെ ശനിയാഴ്ചയാണ്…

