ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്രസഭയിൽ സഹസ്ഥാപകന്റെ മകൻ.

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ ഭീകര സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു .ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്,യുഎന്നില്‍(നവംബര് 20 തിങ്കളാഴ്ച) ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപം) ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്, 90-കളുടെ അവസാനത്തില്‍ തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞു, നിരവധി ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ തുറന്നുകാട്ടാനും തടയാനും ഇസ്രായേലിന്റെ സുരക്ഷാ സേവനങ്ങളുമായി രഹസ്യമായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം തന്റെജീവിതം…

Read Full News

വെസ്റ്റ്ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ഇസ്രയേൽ ചാരന്മാരെ ഹമാസ് വധിച്ചു.

ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണിൽ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തുൽക്കറെം അഭയാർത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികൾ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബർ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 31 കാരനായ…

Read Full News

റോബിന്‍ ഗിരീഷിനെ പോലീസ് ചെക്ക്കേസിൽ അറസ്റ്റ് ചെയ്തു.

എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന വണ്ടി ചെക്ക് തട്ടിപ്പ് കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തയാണ്  പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനം നടത്തിയതിന്റെ പേരിൽ നേരത്തെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത് വിവാദത്തിന് ഇട നൽകിയിരുന്നു . കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന്…

Read Full News

മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി: പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.ലോക്പാല്‍ നിര്‍ദേശപ്രകാരമാണു സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിനുശേഷമാവും മഹുവയ്ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണോയെന്നു സിബിഐ തീരുമാനിക്കുക. പ്രാഥമിക അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാനോ തെരച്ചില്‍ നടത്താനോ സിബിഐക്കു കഴിയില്ലെങ്കിലും മഹുവയെ ചോദ്യം ചെയ്യാൻ കഴിയും. മഹുവയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണവും ഉപഹാരങ്ങളും മഹുവകൈപ്പറ്റിയെന്നു…

Read Full News

കുസാറ്റിൽ വൻ ദുരന്തം ;തിക്കിലും തിരക്കിലും നാല് വിദ്യാർത്ഥികൾ മരിച്ചു.

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍(CUSAT) തിക്കിലും തിരക്കിലും(Stampede) വന്‍ ദുരന്തം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. ടെക് ഫെസ്റ്റിന്റെ(Tech fest) ഭാഗമായി നടന്ന ഗാനമേളക്കിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന്…

Read Full News

25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .

25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് . വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ്  25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ…

Read Full News

രജൗരിഏറ്റുമുട്ടൽ ;സൈന്യം വെടിവെച്ച് വീഴ്ത്തിയത് പാക്കിസ്ഥാൻ ഭീകരനെ .

ജമ്മു :കശ്മീരിലെ രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിത്താവളമായി ഉപയോഗിച്ച ഗുഹയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഒളിത്താവളത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. വാർത്താ ഏജൻസിയായ എഎൻഐ എക്സിലൂടെ പോസ്റ്റ് ചെയ്ത…

Read Full News

നെതർലാൻഡിൽതീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിലേറി ;ആശങ്കയിൽ മുസ്ലിങ്ങൾ .

ആംസ്റ്റര്‍ഡാം: നെതര്‍ലൻഡ്സില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി (ഫോര്‍‌ഫാര്‍ഡ് ഡച്ച്‌ (PVV) 37 സീറ്റുകളാണ് നേടിയിരിക്കുന്നത്.150 അംഗ പാര്‍ലമെന്റില്‍ അധികാരം നേടാൻ 76 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാകും ഗീര്‍ട് വില്‍ഡേഴ്സ് പ്രധാനമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റുകളാണ് ലഭിച്ചത്.തീവ്ര വലതുപക്ഷ ആശയങ്ങളുടെ വക്താവാണ് ഗീര്‍ട് വില്‍ഡേഴ്സ്. ഇസ്‍ലാം വിരുദ്ധ, യൂറോപ്യൻ…

Read Full News

പ്രതീക്ഷയോടെ ഇന്ത്യ ;രാജ്യത്തിൻറെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ കോടതി .

 ദോഹ :വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.  ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും…

Read Full News

വയനാടിന്റെ സമഗ്ര വികസനത്തിന്മുന്തിയ പരിഗണന നല്‍കും;പിണറായി വിജയന്‍

കൽപ്പറ്റ :വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 6700 കോടി രൂപ ചെലവിലുള്ള പാക്കേജാണ് വയനാടിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന…

Read Full News