ലെബനൻ തലസ്ഥാനത്ത് ഇസ്റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേര്‍ കൊല്ലപ്പെട്ടു.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളില്‍ വീണ്ടും ഇസ്റാഈല്‍ വ്യോമാക്രമണ നടത്തി. ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിലെ കെട്ടിട സമുച്ചയത്തിലാണ് ഇസ്രായേലിന്റെ ബോംബിംഗ് നടന്നത്. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ യോഗം ചേരുന്ന വിവരം അറിഞ്ഞതിനുശേഷം ആണ് ഇസ്രായേൽ ബോംബക്രമണം നടത്തിയത് . വ്യോമാക്രമണത്തിൽ തങ്ങളുടെ മുതിർന്ന കമാൻഡർ ഇബ്രാഹിം അഖിൽ മരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു . ലെബനൻ ആരോഗ്യ മന്ത്രാലയം…

