നെഹ്റുവിന് ശേഷം റെക്കോർഡ് നേട്ടവുമായി മോദി ;കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ .

ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങ് വീക്ഷിക്കാനെത്തിയത് വിവിധ രാജ്യങ്ങളിൽ നിന്നു മെത്തിയതടക്കം പ്രമുഖരുടെ നീണ്ട നിര. വലിയ ജനസഞ്ചയത്തെ സാക്ഷിയാക്കി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നില്‍ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി…

Read More

ബിജെഡി പ്രമുഖൻ രാഷ്ട്രീയം വിട്ടു.

ഭുവനേശ്വർ: ഒഡിഷയില്‍ നവീൻ പട്നായിക്ക് മന്ത്രിസഭയിലെ രണ്ടാമൻ രാഷ്ട്രീയം വിടുന്നു. ബിജെഡിയുടെ 24 വർഷത്തെ ഭരണത്തിനൊടുവില്‍  തോല്‍വി ഏറ്റുവാങ്ങിയതോടെ രാഷ്‌ട്രീയം അവസാനിപ്പിക്കുകയായിരുന്നു വി.കെ പാണ്ഡ്യൻ.നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടിയത് പട്നായിക്കിന്റെ പടിയിറക്കത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയം വിടുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചത്. “നവീൻ ബാബുവിനെ സഹായിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു കാര്യം. എന്നാലിപ്പോള്‍, സജീവ രാഷ്‌ട്രീയത്തില്‍നിന്ന് പിന്മാറുന്നുവെന്ന ബോധപൂർവമായ…

Read More

തണ്ട് വാടി ബിജെപി; കരുത്തുകൂട്ടി ഇന്ത്യ സഖ്യം.

ന്യൂഡൽഹി : എല്ലാ അഭിപ്രായ സർവ്വെകളേയും കാറ്റിൽ പറത്തി കൊണ്ട് ഇന്ത്യ സഖ്യത്തിൻ്റെ കുതിപ്പ്. രാജ്യത്തെയും വിദേശങ്ങളിലേയും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടേയും ഏജൻസികളുടേയും പ്രവചനം തെറ്റി. ഹിന്ദി ഹ്യദയഭൂമിയിലടക്കം തിരിച്ചടി കിട്ടിയതോടെ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന ബി ജെ പി യുടെ മോഹത്തിന് തിരിച്ചടിയേറ്റു. ഇതോടെ മോദി, അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാളയത്തിൽ തന്നെ മുറുമുറുപ്പുണ്ടാകുമെന്ന് തീർച്ചയായി. ഹിന്ദുത്വ പരീക്ഷണശാലയായ ഉത്തർപ്രദേശിൽ തന്നെ വൻ തിരിച്ചടി കിട്ടിയതിൻ്റെ കാരണം തേടിയലയേണ്ടിവരുമെന്നത് ഉറപ്പായി. പത്തുവർഷത്തെ ഭരണ തുടർച്ചക്ക് നാഴികക്ക്…

Read More

മൂന്നാം വട്ടത്തിലേക്ക്; എക്സിറ്റ് പോളുകളിൽ ബിജെപി കുതിപ്പ്.

ന്യൂഡൽഹി: എല്ലാ എക്സിറ്റ് പോളുകളിലും ബിജെപി പടയോട്ടം. ഇന്ത്യ സഖ്യത്തിന് കനത്ത നിരാശ.ബി ജെ പി പടയോട്ടം സൗത്ത് ഇന്ത്യയിലേക്കും , എല്ലാ സർവ്വെയിലും കേരളത്തിൽ താമരത്തിളക്കം. 370ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള അവസാനഘട്ട പോളിംഗിന് പിന്നാലെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും മോദിയുടെ മൂന്നാമൂഴം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക്…

Read More

‘ജയ ജയ ഹേ തെലങ്കാന’സംസ്ഥാന ഗാനം ; മുദ്രയുടെ കാര്യത്തിൽ തീരുമാനമായില്ല.

ഹൈദരാബാദ്:തെലുങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാർമിനാറും ‘കാകതിയ’ രാജവംശത്തിന്റെ കമാനവും നീക്കുന്നു.ഇവയ്ക്ക് പകരം തെലങ്കാനയുടെ പോരാട്ടവും ജീവത്യാഗവും പ്രതിഫലിപ്പിക്കുന്ന പുതിയ മുദ്രയുണ്ടാക്കാനാണ് നീക്കം. സംസ്ഥാനത്തിന് പുതിയ ഔദ്യോഗിക ഗാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു. ഓസ്‌കർ ജേതാവായ എം.എം. കീരവാണി സംഗീതം നല്‍കി കവി അന്ദേശ്രീ രചിച്ച ‘ജയ ജയ ഹേ തെലങ്കാന’യാണ് പുതിയ ഗാനം. കീരവാണി തെലങ്കാന സ്വദേശിയല്ല, ആന്ധ്രക്കാരനാണെന്ന് ബി.ആർ.എസ് നേതാക്കള്‍ ആരോപിക്കുന്നു. ചാർമിനാറും കാകതീയ കമാനവും നീക്കാനുള്ള ശ്രമത്തെ എതിർക്കുമെന്ന് പ്രതിപക്ഷമായ ബി.ആർ.എസും എ.ഐ.എം.ഐ.എമ്മും വ്യക്തമാക്കി. തുടർന്ന് സംസ്ഥാന…

Read More

പ്രജ്വൽ രേവണ്ണ അറസ്റ്റിൽ .

ബംഗളൂരു :ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയ രേവണ്ണയെ  അറസ്റ്റ് ചെയ്യുകയായിരുന്നു. ജർമ്മനിയിൽ നിന്നെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രജ്വൽ, ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്ന വ്യക്തമായ വീഡിയോ ക്ലിപ്പുകൾ കർണാടകയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഏപ്രിലിൽ പ്രജ്വൽ…

Read More

എർപാകോൺ വില്ലേജിൽ ലൈസസ് ഇനി ആദിവാസി വിഭാഗങ്ങൾക്ക് മാത്രം.

മേഘാലയ :എർപാകോൺ വില്ലേജിലെ ഡോർബാർ പില്ലുൺ (ജനറൽ ബോഡി) ഗ്രാമത്തിൻ്റെ അധികാരപരിധിയിൽ നിലവിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ എല്ലാ ആദിവാസികളല്ലാത്തവരെയും ഒഴിപ്പിക്കാനുള്ള നിർണായക നടപടി സ്വീകരിച്ചു. എർപാക്കോൺ സ്വദേശിയായ കിർമെൻ ലിംഗ്‌ദോ നോംഗ്‌ലെയ്‌റ്റ് എന്ന 38 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. മേയ് 11ന് ഇരയായ യുവതിയും ആർഎൻ ശർമ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആദിവാസി ഇതര തൊഴിലാളിയും തമ്മിൽ വാക്കേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന ഏറ്റുമുട്ടലിൽ പ്രതികൾ പലക ഉപയോഗിച്ച് ഇരയുടെ തലയിൽ അടിക്കുകയായിരുന്നു, ഇത്…

Read More

സാഗ ദവ;ഉത്സവപ്രഭയിൽ സിക്കിം.

ഗ്യാങ് ടോക്ക് :”സാഗ ദവ” ഉത്സവം ആഘോഷിക്കുന്നതിനായി നൂറുകണക്കിന് ഭക്തർ ഗാംഗ്‌ടോക്കിലെ തെരുവുകളിൽ വിശുദ്ധ ഘോഷയാത്രയ്ക്കായി ഒഴുകിയെത്തി.  ബുദ്ധ സന്യാസിമാരുടെ മതപ്രാർത്ഥനകളുടെ മന്ത്രോച്ചാരണത്തിനും ഡ്രം അടിക്കുമിടയിൽ ആളുകൾ പരമ്പരാഗത ഉത്സവമായ സാഗ ദവ ആചരിച്ചു.  ടിബറ്റൻ ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. ബുദ്ധഭഗവാൻ്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന സംഭവങ്ങളായ ജനനം, ജ്ഞാനോദയം , നിർവാണം എന്നിവയാണ് ആഘോഷം കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനെ ട്രിപ്പിൾ ബ്ലെസ്ഡ് ഡേ എന്നും വിളിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഈ…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ ഇടുക്കി…

Read More

സ്ഥിതീകരിച്ചു;ഇറാൻ പ്രസിഡണ്ടും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു.

ടെഹ്‌റാൻ :ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ഡോൾഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് “അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. “ഹെലികോപ്റ്റർ കണ്ടെത്തുമ്പോൾ യാത്രക്കാർ ആരും ജീവിച്ചിരിക്കുന്നതിൻ്റെ ഒരു സൂചനയും ഇല്ല.” സ്റ്റേറ്റ് ടിവി പറഞ്ഞു. “പ്രതികൂല കാലാവസ്ഥയ്‌ക്കിടയിൽ മണിക്കൂറുകളോളം പർവതപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രക്ഷാസംഘങ്ങൾ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അത് ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച നിലയിൽ ആയിരുന്നു.” ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട്…

Read More