പുട്ടിനെ വെല്ലുവിളിച്ച പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു.
മോസ്കോ:വാഗ്‍നര്‍ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന് വാഗണർ ഗ്രൂപ്പ് അന്ത്യാഞ്ജലി നൽകി. സര്‍ക്കാര്‍ സാന്നിദ്ധ്യമോ ബഹുമതികളോ കിട്ടാതെയാണ് മൃതദേഹം സംസ്കരിച്ചത്. പ്രിഗോഷിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. മാധ്യമങ്ങള്‍ക്കും സംസ്കാര ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ല. അധികൃതര്‍ മുൻപേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകര്‍ന്നാണ് പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. ജനിതക പരീക്ഷണത്തിലൂടെയാണ് മരിച്ചത് പ്രിഗോഷിനാണെന്ന് റഷ്യ സ്ഥിരീകരിച്ചത്. വിമാനയാത്രാരേഖകളിലുണ്ടായിരുന്നവര്‍…

