തമിഴ്‌നാട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 60 കോടി രൂപയുടെ പണവും സ്വർണവും കണ്ടെടുത്തു.
ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായും, സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. 32 കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും 28 കോടി രൂപയുടെ സ്വർണവും കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച പരിശോധനയിൽ ഇതുവരെ 60 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിലുമായി ഏകദേശം നൂറോളം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത് ഡിസ്റ്റിലറി, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയ മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. റെയ്ഡിൽ…

