ജൂത പ്രതിഷേധം ;ആന്തൊണി റോട്ട രാജിവെച്ചു

ഒട്ടാവ: കനേഡിയൻ പൊതുസഭ സ്പീക്കര്‍ ആന്തൊണി റോട്ട രാജിവെച്ചു. നാസി മുൻ സൈനികനെ ആന്തൊണി ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനാണ് ആന്തൊണി റോട്ട. അതിനാല്‍ തന്നെ റോട്ടയുടെ രാജി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്ക് വൻ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.“ഞാൻ നിങ്ങളുടെ സ്പീക്കർ സ്ഥാനം ഒഴിയുന്നു,” അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. “എന്റെ അഗാധമായ ഖേദം ഞാൻ ആവർത്തിക്കുന്നു.” യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ സഭയില്‍ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്പീക്കര്‍…

Read More

ചന്ദ്രബാബു നായിഡുവിന്റെ മകനും   അഴിമതിക്കേസിൽ  പ്രതി ; കേസ് ഇന്നര്‍ റിംഗ് റോഡ് അഴിമതിയിൽ.

അമരാവതി:  അഴിമതിക്കേസില്‍ ടിഡിപി ചെയര്‍മാനും ആന്ധ്ര പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷിനെ പ്രതിചേര്‍ത്തു.അമരാവതി ഇന്നര്‍ റിംഗ് റോഡ് അഴിമതിക്കേസിലാണ് ലോകേഷിനെ 14-ാം പ്രതിയാക്കിയത്. ലോകേഷിനെ പ്രതി ചേര്‍ത്തതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ടിഡിപി ആരോപിച്ചു. അടുത്ത മേയില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടിഡിപിയുടെ രണ്ട് പ്രധാന നേതാക്കള്‍ അഴിമതിക്കേസില്‍ പ്രതികളായത്. ആന്ധ്രാ സ്‌കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പറേഷന്‍ ഫണ്ട് അഴിമതിക്കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡു നിലവില്‍ ജയിലിലാണ്.ഈ മാസം 10നാണ് നായിഡുവിനെ…

Read More

ഖാലിസ്ഥാൻ -ഗുണ്ടാസംഘ ബന്ധം ;6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് .

ഖാലിസ്താൻ തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50തോളം സ്ഥലങ്ങളില്‍ എൻ.ഐ.എ റെയ്ഡ് നടക്കുന്നത്. പഞ്ചാബിലെ 30 ഇടത്തും രാജസ്ഥാനിലെ 13 ഇടത്തും ഹരിയാനയിലെ നാലിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലുമാണ് റെയ്ഡ് തുടരുന്നത്. ഖാലിസ്താൻ തീവ്രവാദികളും വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായ ഗുണ്ടാ സംഘങ്ങളും മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക്…

Read More

എ.ഐ.എ.ഡി.എം.കെ. ഇന്ത്യ സഖ്യത്തിലേക്കോ ; തീരുമാനം ഡി എം കെ തീരുമാനിക്കുമെന്ന് പവാർ .

മുംബൈ: എ.ഐ.എ.ഡി.എം.കെയെ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യില്‍ എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഡി.എം.കെ തലവൻ എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കൈക്കൊള്ളൂവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍.ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ തിങ്കളാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിടുന്നതായി പ്രഖ്യാപിച്ചത്. ‘ഇൻഡ്യ മുന്നണിയിലെ അംഗമാണ് ഡി.എം.കെ. അതിനാല്‍ ഡി.എം.കെയുമായോ അതിന്റെ നേതാവായ സ്റ്റാലിനുമായോ കൂടിയാലോചിക്കാതെ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കില്ല’ – എ.ഐ.എ.ഡി.എം.കെയെ ഇൻഡ്യ മുന്നണിയില്‍ കൊണ്ടുവരാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പവാര്‍ പറഞ്ഞു.

Read More

കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക്.

തൃശൂര്‍: കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെൻറ് ഡിറക്‌ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഇവരില്‍ ആരൊക്കെ തട്ടിപ്പിൻറെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻ‍ഡ് റിപ്പോ‍ര്‍ട്ടിലുളളത്. ഇന്നലെ അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജില്‍സിനേയും കസ്റ്റ‍ഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ കൊച്ചിയിലെ കോടതി…

Read More

മൂല്യം കുതിച്ചു കയറി അഫ്ഗാൻ കറൻസി ;ബ്ലൂബെര്‍ഗ് റാങ്കിംഗില്‍ മുന്നിൽ.

കാബൂൾ :അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനിയാണ് കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട്.ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്ബത്തിക സഹായവും അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിച്ചതുമാണ്‌ അഫ്ഗാനിസ്ഥാന് തുണയായത്. ദാരിദ്ര്യത്താല്‍ വലയുന്ന, ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. മുന്നേറ്റത്തിന് കാരണം രണ്ട് വര്‍ഷം മുമ്ബ് അധികാരം പിടിച്ചെടുത്ത ഭരണകക്ഷിയായ താലിബാന്‍ അഫ്ഗാനിസ്ഥാനെ ശക്തികേന്ദ്രമാക്കാന്‍ നിരവധിനടപടികളാണ് സ്വീകരിച്ചത്….

Read More

റഷ്യ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ചു; ഇന്ത്യയ്ക്ക് നേട്ടം.

ന്യൂഡൽഹി:ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില ഡിസ്‌കൗണ്ട് 25 മുതല്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റഷ്യ. ഈ മാസം ബാരലിന് 5 മുതല്‍ 6 ഡോളര്‍ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്.ഇന്ത്യൻ എണ്ണക്കമ്ബനികള്‍ക്കുള്ള ഡിസ്‌കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്ബനികള്‍ എതിര്‍ക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്ബനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്‌കൗണ്ട് വീണ്ടും…

Read More

കാനഡക്കെതിരെക്കെതിരെ വിമർശനമായി ശ്രീലങ്ക .

കൊളംബോ: കാനഡക്കെതിരെ രൂക്ഷ വിമര്‍ശനവമായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഒരു പരമാധികാര രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അദ്ദേഹം കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി.ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് അലി സാബ്രി ആരോപിച്ചു. വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരര്‍ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇന്ത്യൻ വിജയം ; ഖലിസ്ഥാനി ഭീകരനെതിരെ ഇൻറർ പോൾ നോട്ടീസ്.

ചണ്ഡീഗഡ് : ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ അംഗമായ കരണ്‍വീര്‍ സിംഗിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.പഞ്ചാബ് സ്വദേശിയായ സിംഗ് ഇപ്പോൾ പാകിസ്ഥാനിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതായി വാർത്താ ഏജൻസി കൂട്ടിച്ചേർത്തു. കുപ്രസിദ്ധ തീവ്രവാദികളായ വാധ്വ സിംഗ്, ഹർവിന്ദർ സിംഗ് റിൻഡ എന്നിവരുടെ വലംകൈയായി കരൺവീർ സിംഗ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗം കൊലപാതകം, തീവ്രവാദ ഫണ്ടിംഗ്, ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ഉള്ളത്.വിദേശത്തേക്ക് കടന്നതായി കരുതുന്ന…

Read More

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; ഇന്ത്യ മുന്നണിയിൽ മുറുമുറുപ്പ് .

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; അഭ്യൂഹം. പട്‌ന: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങള്‍.ജനസംഘം സ്ഥാപകൻ ദീൻ ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷ ചടങ്ങിലാണ് നിതീഷ് കുമാര്‍ പങ്കെടുത്തത്. ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ നിതീഷ് പങ്കെടുത്തത് എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നു നിതീഷ് കുമാര്‍ പ്രതികരിച്ചു. ദീൻ ദയാല്‍ ജയന്തി സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായി…

Read More