മാവോയിസ്റ്റ് – തണ്ടർ ബോൾട്ട് ഏറ്റുമുട്ടലിൽ 2 പേർക്ക് വെടിയേറ്റതായി സംശയം.
കണ്ണൂര്‍ :കണ്ണൂർ ജില്ലയിലെ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ്കൾക്ക് വെടിയേറ്റതായി സൂചന . രാവിലെ ഒമ്പതരയോടെ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ഇതോടെ പൊലീസ് തിരിച്ചടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. പിന്നാലെ ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. രാവിലെ വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം. ഇതിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ…

