ചൈനയുടെ പുതിയ ഭൂപടം ;തള്ളി അമേരിക്കയും .
ന്യൂയോർക്ക് : പുതിയ ചൈന ഭൂപടം അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ ആഭ്യന്തര മന്ത്രാലയം ..നിയമവിരുദ്ധമായ സ്ഥലങ്ങൾ ഈ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഭൂപടം അംഗീകരിക്കാൻ കഴിയില്ലെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ദക്ഷിണ ചൈനാസമുദ്രമേഖലയിലും മറ്റ് അന്താരാഷ്ട്ര സമുദ്രമേഖലകളിലും അവകാശവാദമുന്നയിക്കുന്ന ചൈനയുടെ ഭൂപടം അന്താരാ്ട്ര നിയമങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് യുഎസ് ആഭ്യന്ത്രമന്ത്രാലയത്തിലെ സഹവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.ഇന്ത്യയ്ക്ക് പുറമെ മറ്റ് ഏഷ്യാ പസഫിക് പ്രദേശങ്ങളിലെ രാജ്യങ്ങളായ മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ ഭൂപടത്തിനെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു….

