5 സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.വിവിധ അഭിപ്രായ സർവേകളും പുറത്ത് .
ന്യൂഡൽഹി:മധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും കോണ്‍ഗ്രസ് – ബിജെപി ഫോട്ടോ ഫിനിഷെന്ന് അഭിപ്രായ സര്‍വേ; തെലങ്കാനയില്‍ ബിആര്‍എസ് തകരും. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം – അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ അഭിപ്രായ സര്‍വെ ഫലങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.എബിപിയും സി വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മധ്യപ്രദേശ് 230 അംഗനിയമസഭയില്‍ 128 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 98 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 113-125 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതകളുണ്ടെന്നാണ്…

