വയനാട്ടിൽ നിന്നും പിടിച്ച മാവോസ്റ്റുകളെ കസ്റ്റഡിയിൽ വിട്ടു.
കൽപ്പറ്റ :വയനാട്ടിലെ പേര്യയിൽ നിന്ന് തണ്ടർബോൾട്ട് പിടികൂടിയ മാവോസ്റ്റുകളെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കല്‍പറ്റ കോടതിയിലാണ് മാവോയിസ്റ്റുകളെ ഹാജരാക്കിയത്. കർണാടക സ്വദേശിയായ ഉണ്ണിമായയും തമിഴ്നാട് സ്വദേശി ചന്ദ്രുവുമാണ് വയനാട്ടിൽ അറസ്റ്റിലായത്. എകെ 47 ഉൾപ്പെടെ തോക്കുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾ സുന്ദരി എന്ന വ്യക്തിയാണ്, മറ്റൊരാള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്നാണ് പോലീസ് നൽകുന്ന സൂചന….

