മോഡിക്ക് വാഴ്സോയിൽ ഉജ്ജ്വല വരവേൽപ്പ്.
വാഴ്സോ :പോളണ്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വാഴ്സോയിലെ സൈനിക വിമാനത്താവളത്തിലെത്തിയ മോദിയെ ഗാർഡ് ഓഫ് ഓണർ നല്കി പോളിഷ് സേന സ്വീകരിച്ചു.45 വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാർജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദർശിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. ഇരു…

