ജെഡിഎസ് പിളർന്നു; പരസ്പരം പുറത്താക്കി.

ബംഗളൂരു: ജനതാദള്‍-എസ് (ജെ.ഡി.എസ്) പിളര്‍ന്നു, സി.കെ. നാണുവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തെരഞ്ഞെടുത്തു.ബംഗളൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ.ഡി.എസ് പ്ലീനറി കമ്മിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡക്കു പകരം നാണുവിനെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ദേവഗൗഡയെയും മകനും പാര്‍ട്ടി കര്‍ണാടക അധ്യക്ഷനുമായ എച്ച്‌.ഡി. കുമാരിസാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ദേശീയ, സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നല്‍കി. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് കൂട്ടയ്മയാണ് ഇവര്‍…

Read More

കേന്ദ്രസർക്കാരിന് വിജയം;കാശ്മീർ വിധിപറഞ്ഞു .

കേന്ദ്രസർക്കാരിന് ആശ്വാസം;കാശ്മീർ വിഷയത്തിൽ വിധിപ്രസ്താവമായി സുപ്രീം കോർട്ട് . ന്യൂഡൽഹി:ആർട്ടിക്കിൾ 370റദ്ദാക്കിയത് സുപ്രീംകോടതി ശരി വെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി. കശ്മീരിന് പരമാധികാരമില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം സാധുതയുള്ളതാണോ അല്ലയോ എന്നത് ഇനി പ്രസക്തമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തതിനാല്‍…

Read More

അനിശ്ചിതത്വത്തിന് അറുതി; ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയായി.

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി   വിഷ്ണു ദേവ് സായിയെ തെരഞ്ഞെടുത്തു. ബിജെപി കേന്ദ്ര നേതൃത്വമാണ് മുഖ്യമന്ത്രി തിരഞ്ഞെടുത്തത്. ഇതോടെ സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്. റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി  വൻ വിജയം നേടിയത്. ഇന്ന് രാവിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ…

Read More

കര്‍ണി സേന അധ്യക്ഷനെ വെടിവെച്ചുകൊന്നവരെ അറസ്റ്റ് ചെയ്തു.

ജെയ്പുര്‍: രാജസ്ഥാനിലെ സായുധ ഗ്രൂപ്പായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവെച്ചുകൊന്ന അക്രമിസംഘം പിടിയില്‍.രണ്ട് ഷൂട്ടര്‍മാരും ഒരു സഹായിയും അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രി ചണ്ഡിഗഡില്‍ ഡല്‍ഹി ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്. രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് പിടിയിലായ ഷൂട്ടര്‍മാര്‍. ഉദ്ധമാണ് അറസ്റ്റിലായ മൂന്നാമൻ. ഗോഗമേദി കൊലപാതകത്തില്‍ ഉദ്ധമിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്‍ന്നാണ്…

Read More

പൂവന് കൂവാൻ നിയമാവകാശം ; അവകാശം നേടി ഫ്രാൻസിലെ പൂവൻമാർ .

പൂവൻകോഴിക്കു കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പുവരുത്തി ഫ്രഞ്ച് പാര്‍ലമെന്‍റ് നിയമം പാസാക്കി.കൂവലിന്‍റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്‍റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേര്‍ നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്.ഭരണകക്ഷിയായ എംപിയായ നിക്കോൾ ലെ പെയ്‌ഹ് മുന്നോട്ടുവച്ചതും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രൽ ഗവൺമെന്റിന്റെ പിന്തുണയോടെയും ബിൽ 12നെതിരെ 78 വോട്ടുകൾക്ക്…

Read More

കാലം രാജേന്ദ്രൻ അന്തരിച്ചു;വിടവാങ്ങിയത് ഇടത് പ്രസ്ഥാനത്തിലെ വിപ്ലവ നായകൻ.

തിരുവനന്തപുരം :വൈകിട്ട് 5.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച്‌, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950 നവംബര്‍ പത്തിന് കോട്ടയം കാനത്ത് ജനനം. വാഴൂര്‍ എസ് വി ആര്‍ എൻ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച്‌ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രണ്ട്…

Read More

മഹുവ മൊയ്ത്ര പുറത്ത് .

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തിട്ടില്ല.’എനിക്കിപ്പോള്‍ 49 വയസ്സാണ്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. എന്നെ പുറത്താക്കാൻ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ…

Read More

തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത്റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു.

ഹൈദരാബാദ് : തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടേയും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.ഉച്ചയ്ക്ക് 1.04 നു എല്‍.ബി. സ്‌റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടിയയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് ഒമ്ബത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതിഭവന് മുന്നിലുള്ള എല്ലാ ബാരിക്കേഡുകള്‍ എടുത്തുമാറ്റാന്‍ ഇന്ന് രാവിലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രഗതിഭവന് പ്രജാഭവന്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ…

Read More

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.

 ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ന്യൂഡൽഹി:ജമ്മു കശ്മീർ നിയമസഭയിലെ 24 സീറ്റുകൾ പാക് അധീന കശ്മീരിന് (പിഒകെ)സംവരണം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ 2023 സഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 സീറ്റുകളായിട്ടുണ്ട്. അതേസമയം, 46 സീറ്റുകളുണ്ടായിരുന്ന കശ്മീരിൽ ഇപ്പോൾ 47 ആയി. പാക് അധീന കശ്മീരിനായി 24 സീറ്റുകളും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

അടുത്ത ഭീകരനും പടമായി;അജ്ഞാതൻറെ വിളയാട്ടത്തിൽ അന്തംവിട്ട് പാക്കിസ്ഥാൻ .

ന്യൂഡൽഹി:കുറച്ചുനാളുകളായി പാകിസ്ഥാൻ  അജ്ഞാതൻ്റെ പിടിയിലാണ്. ഇന്ത്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച ഭീകരർ ഒന്നൊന്നായി അജ്ഞാതൻ്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വാർത്തകളാണ് ഇടതടവില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു പ്രധാന ശത്രു കൂടി പാകിസ്ഥാനിൽ അജ്ഞാതനാൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയായ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദിനെയാണ്  കറാച്ചിയിൽ അജ്ഞാതർ കൊലപ്പെടുത്തിയത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് അദ്‌നാൻ അഹമ്മദ്. 2016ൽ പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഞ്ജലയായിരുന്നു. ഈ…

Read More