ചെസ് ലോകകപ്പ് : കാള്സെണെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി പ്രഗ്നാനന്ദ കീഴടങ്ങി.
അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ മാഗ്നസ് കാള്‍സണെതിരെ വിജയിക്കാൻ പ്രഗ്നാനന്ദയെന്ന 18കാരന് കഴിഞ്ഞില്ല.ചെസ് ലോകകപ്പിന്റെ ടൈബ്രേക്കറിലാണ് താരം പരാജയം സമ്മതിച്ചത്. വെള്ളിമെഡല്‍ നേടിയ താരത്തിന് രാജ്യമൊന്നാകെ ആശംസ അറിയിക്കുകയാണ്.വിശ്വനാഥന് ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ. പക്ഷേ ശതകോടിയില്‍പ്പരം ഇന്ത്യക്കാരുടെ അഭിമാനത്തിന് വീര്യം പകര്‍ന്ന പോരാട്ടം കാഴ്ചവച്ചാണ് പ്രഗ്നാനന്ദ റണ്ണര്‍ അപ്പായത്. ലോക ചെസിലെ എക്കാലത്തെയും മികച്ച പോരാളികളുടെ പട്ടികയിലുള്ള കാള്‍സനെതിരെ വെറുതെ കീഴടങ്ങുകയായിരുന്നില്ല ഈ തമിഴ്നാട്ടുകാരൻ…

