റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു.
മോസ്കൊ.റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ-25 ലാൻഡര്‍ ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിലിടിച്ച് തകര്‍ന്നതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ആണ് അറിയിച്ചത്.ശനിയാഴ്ച ലൂണ-25മായുള്ള ബന്ധം റോസ്കോസ്മോസിനു നഷ്ടമായിരുന്നു. ലൂണ-25 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പേടകത്തിനു സാങ്കേതിക തകരാര്‍ നേരിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി ശനിയാഴ്ച അറിയിച്ചിരുന്നു. വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ച്‌അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25ന് 800 കിലോയാണു ഭാരം. കഴിഞ്ഞ ബുധനാഴ്ച ലൂണ…

