ഖാലിസ്ഥാൻ -ഗുണ്ടാസംഘ ബന്ധം ;6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് .
ഖാലിസ്താൻ തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50തോളം സ്ഥലങ്ങളില്‍ എൻ.ഐ.എ റെയ്ഡ് നടക്കുന്നത്. പഞ്ചാബിലെ 30 ഇടത്തും രാജസ്ഥാനിലെ 13 ഇടത്തും ഹരിയാനയിലെ നാലിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലുമാണ് റെയ്ഡ് തുടരുന്നത്. ഖാലിസ്താൻ തീവ്രവാദികളും വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായ ഗുണ്ടാ സംഘങ്ങളും മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക്…

