ജാർഖണ്ഡ് ഇലക്ഷൻ;ബിജെപി പ്രകടന പത്രിക പുറത്തിറക്കി.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടി പ്രകടന പത്രിക (മാനിഫെസ്റ്റോ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച റാഞ്ചിയില്‍ പ്രകാശനം ചെയ്തു (Jharkhand Assembly Election).“ഞങ്ങൾ ജാർഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് കൊണ്ടുവരും, ആദിവാസികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ഷാ പറഞ്ഞു.സോറൻ്റെ ഭരണത്തിന് കീഴിൽ ആദിവാസികൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച് ഷാ ഹേമന്ത് സോറൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. ജാർഖണ്ഡിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ബംഗ്ലാദേശി…

