നെഹ്റുവിന് ശേഷം റെക്കോർഡ് നേട്ടവുമായി മോദി ;കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ .
ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങ് വീക്ഷിക്കാനെത്തിയത് വിവിധ രാജ്യങ്ങളിൽ നിന്നു മെത്തിയതടക്കം പ്രമുഖരുടെ നീണ്ട നിര. വലിയ ജനസഞ്ചയത്തെ സാക്ഷിയാക്കി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നില്‍ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി…

