സിം കാർഡുകൾ കൂട്ടമായി വാങ്ങാനാകില്ല; ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കി കേന്ദ്രം.
ന്യൂഡൽഹി: രാജ്യത്തെ സിം ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ബള്‍ക്ക് കണക്ഷനുകള്‍ നൽകുന്നത് നിർത്തലാക്കിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വ്യാജ സിം കാർഡുകൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 52 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ 67,000 ഡീലര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 മെയ് മുതല്‍…

