ഹമാസ് നേതാവിന്റെ വീട് ഇസ്രായേൽ ബോംബിട്ട് തകർത്തു.
ഗാസ്സ സിറ്റി: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ ഗസ്സയിലെ വീട് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു.ഹമാസുമായി ബന്ധപ്പെട്ട അൽ-അഖ്സ റേഡിയോയാണ് ശനിയാഴ്ച സംഭവം റിപ്പോർട്ട് ചെയ്തത്. ഹനിയ്യ നിലവില്‍ ഗസ്സക്ക് പുറത്താണ്.ബന്ധുക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2019ല്‍ ഗസ്സ വിട്ട ഹനിയ്യ തുര്‍ക്കിയ, ഖത്തര്‍ രാജ്യങ്ങളിലായാണ് കഴിയുന്നത്. 2014 ലും 2021 ലും ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ വീട് മുമ്പ് തകർന്നിരുന്നു.കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം നടത്തിയ ടെലിവിഷൻ പ്രഭാഷണത്തില്‍ ഇസ്രായേല്‍…

