ട്രംപ് യുഗം.
വാഷിംഗ്ടൺ:ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരിച്ചെത്തി. 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം തുടക്കം മുതൽ ട്രംപിന് അനുകൂലമായിരുന്നു. ഏറ്രവും ഒടുവിൽ ഫലം പൂർണമാകുമ്പോൾ വിജയിയായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. രണ്ടാം തവണയും ആ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ട്രംപ്. അസോസിയേറ്റഡ് പ്രസ്സിൻ്റെ പ്രൊജക്ഷൻ അനുസരിച്ച്, ട്രംപ് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി, ആവശ്യമായ 270 മാർക്ക് കടന്നു. ഇതോടെ, 224 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ അദ്ദേഹം…

