മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡൻറ്.
മാലിദ്വീപ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപില്‍ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.ആദ്യ റൗണ്ടില്‍ 79 ശതമാനവും രണ്ടാം റൗണ്ടില്‍ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബര്‍ 17ന്…

